പോസ്റ്റോഫീസ് വാഗ്ദാനം ചെയ്യുന്ന ചെറുകിട സമ്പാദ്യ പദ്ധതികളിലൊന്നാണ് കെവിപി അഥവാ കിസാൻ വികാസ് പത്ര. നിലവിൽ, ഇത് പ്രതിവർഷം 6.9% പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നു. നിലവിലെ പലിശ നിരക്കിൽ നിങ്ങളുടെ പണം ഇരട്ടിയാക്കാൻ കെവിപിക്ക് 124 മാസം അഥവാ 10 വർഷവും നാല് മാസവും എടുക്കും.
ഒരു കെവിപി അക്കൗണ്ട് ചുരുങ്ങിയത് 1,000 രൂപ നിക്ഷേപിച്ച് ആരംഭിക്കാനാകും. പ്രായപൂർത്തിയായവർക്ക് ഒറ്റയ്ക്ക് ഒരു കെവിപി അക്കൗണ്ട് തുറക്കാൻ കഴിയും. പ്രായപൂർത്തിയാകാത്തയാൾക്ക് വേണ്ടി അല്ലെങ്കിൽ ഭിന്നശേഷിയുള്ള ആൾക്ക് വേണ്ടി ഒരു രക്ഷാധികാരിക്കും കെവിപി അക്കൗണ്ട് തുറക്കാനാകും. 10 വയസ്സിന് മുകളിലുള്ള പ്രായപൂർത്തിയാകാത്തയാൾക്ക് സ്വന്തം പേരിൽ കെവിപി അക്കൗണ്ട് തുറക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക