കോവിഡ് വ്യാപനത്തെ നേരിടാന്‍ സമഗ്ര പദ്ധതിയുമായി ജോ ബൈഡന്. ഇതിനായി പത്ത് ഉത്തരവുകള്‍ ബൈഡന് പുറപ്പെടുവിച്ചു. കൂടാതെ പൊതുഗതാഗതത്തില്‍ മാസ്ക് നിര്‍ബന്ധമാക്കി. കോവിഡിനെ നേരിടാനായി യുദ്ധകാല അടിസ്ഥാനത്തിലുള്ള നടപടികളിലേക്ക് കടക്കുകയാണ് അദ്ദേഹം. 198 പേജുള്ള കോവിഡ് പ്രതിരോധ പദ്ധതി കോവിഡ് പ്രതിസന്ധി മറികടക്കാനായി ബൈഡന് രാജ്യത്തിന് സമര്‍പ്പിച്ചു. കോവിഡ് പ്രതിരോധത്തിനായി സംസ്ഥാനങ്ങള്‍ക്ക് ധനസഹായം നല്‍കും.
നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ വെടി നിർത്തൽ കരാർ ലംഘിച്ചു; ഇന്ത്യൻ ജവാന് വീരമൃത്യു
പൊതു നിരത്തുകളിലും വിമാനം, ട്രെയിന്‍ , ബസ് യാത്രകളിലും മാസ്ക് നിര്‍ബന്ധമാക്കി. 100 ദിവസത്തിനുള്ളില്‍ 100 മില്യണ്‍ വാക്സിന് കുത്തിവെപ്പ് നടത്തും. കൂടാതെ വാക്സിന് നിര്‍മണം ഊര്‍ജിതമാക്കാനുള്ള നടപടി സ്വീകരിക്കും. 100 ദിവസത്തിനുള്ളില്‍ സ്കൂളുകള്‍ തുറക്കും എന്നീ നിര്‍ണായക ഉത്തരവുകളാണ് ബൈഡന് പുറപ്പെടുവിച്ചത്. ഒപ്പം ട്രംപ് ഭരണകൂടം സമാഹരിച്ച കോവിഡ് വിവരങ്ങള്‍ അപര്യാപ്തമാണെന്ന് ബൈഡന് കുറ്റപ്പെടുത്തി. രാഷ്ട്രീയമായല്ല ശാസ്ത്ര വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മുന്നോട്ട് പോകാൻ ഉദ്ദേശിക്കുന്നതെന്നും ബൈഡന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക