കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞ് നില്ക്കുന്ന . ഇടതുമുന്നണിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങളെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ഇന്നും തയാറായില്ല.
അതിനിടെ കെ.വി.തോമസിനെ അനുനയിപ്പിക്കാനുള്ള നീക്കവും കോണ്‍ഗ്രസില്‍ ശക്തമാണ്. ഇടത്്മുന്നണിയിേലക്ക് പോകുമെന്ന സൂചനകള്‍ക്കിടെ ദിവസങ്ങളായി തുടരുന്ന സസ്പെന്‍സ് നിലനിര്‍ത്തുകയാണ് കെ.വി തോമസ്. നാളെ രാവിലെ 11ന് എല്ലാം പറയാമെന്നാണ് ഇന്നും മാധ്യമങ്ങളോട് ആവര്‍ത്തിച്ചത്.
നാളത്തെ വാര്‍ത്താസമ്മേളനത്തില്‍ കോണ്‍ഗ്രസിനെതിരെ പരസ്യപ്രതികരണമുണ്ടാകുമോയെന്ന ചോദ്യത്തിനും മറുപടിയില്ല.
കെ.വി തോമസിന്റെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പരസ്യനിലപാടെങ്കിലും അനുനയ നീക്കങ്ങള്‍ തുടരുന്നുണ്ട്. കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം, നിയമസഭാ തിരഞ്ഞെടുപ്പ് സമിതിയിലെ അംഗത്വം എന്നിവയാണ് വാഗ്ദാനം.
നിയമസഭാതിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കെ.വി തോമസിനെ പോലൊരു മുതിര്‍ന്ന നേതാവ് ഇടത്്മുന്നണിയുമായി അടുക്കുന്നത് എറണാകുളത്ത് യുഡിഎഫിന് തിരിച്ചടിയുണ്ടായേക്കുമെന്നാണ് കൊച്ചിയിെല ഒരു വിഭാഗം നേതാക്കള്‍ പറയുന്നത്. സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി കെ.വി.തോമസിനെ സ്വാഗതം ചെയ്തെങ്കിലും സിപിഐ നിലപാട് വ്യക്തമാക്കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക