ഗീത ഗോപിനാഥിനെക്കുറിച്ച് നടൻ അമിതാഭ് ബച്ചൻ നടത്തിയ പരാമർശം വിവാദത്തിലേക്ക്. അന്താരാഷ്ര നാണയനിധിയുടെ ചീഫ് ഇക്കണോമിസ്റ്റായ ഗീത ഗോപിനാഥിനെക്കുറിച്ച് കോന്‍ബനേഗ ക്രോര്‍പതി വേദിയിലാണ് ബിഗ്ബിയുടെ പരാമർശം. അമിതാഭ് ബച്ചന്റെ പരാമര്‍ശം ലിംഗ വിവേചനമാണെന്നാണ് വിമർശനം. മത്സര വേദിയിൽ ചിത്രത്തില്‍ കാണുന്ന സാമ്പത്തിക വിദഗ്ധ ഏതു സംഘടനയുടെ ചീഫ് ഇക്കണോമിസ്റ്റാണെന്ന ചോദ്യത്തോടൊപ്പം ഓപ്ഷനുകളും നൽകിയിരുന്നു.
ഗീത ഗോപിനാഥിന്റെ ചിത്രം തെളിഞ്ഞപ്പോൾ ‘അവളുടെ മുഖം വളരെ മനോഹരമാണ്.. അതിനാല്‍ ഒരിക്കലും അവളെ സാമ്പത്തികരംഗവുമായി ബന്ധപ്പെടുത്തി ആരും ചിന്തിക്കില്ല’ എന്നായിരുന്നു ബച്ചന്റെ പരാമർശം. താന്‍ ബച്ചന്റെ ആരാധികയാണെന്നും തനിക്ക് ഇത് സ്പെഷലാണെന്നും പറഞ്ഞുകൊണ്ട് ഗീത ഗോപിനാഥ് തന്നെയാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഗീത ഗോപിനാഥിന്റെ നേട്ടങ്ങളെ പറയാതെ മുഖത്തെക്കുറിച്ചുള്ള പരാമര്‍ശം വളരെ ദുഃഖകരമാണെന്നുമുള്ള വിമര്‍ശനങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്. അവർക്കു പകരം രഘുറാം രാജനായിരുന്നെങ്കിൽ ഇങ്ങനെയാകുമോ പറയുകയെന്നും വിമർശകർ ചോദിക്കുന്നു.
വേദനാജനകമായ ശാരീരിക ബന്ധം ? ഒഴിവാക്കാൻ ഈ കാര്യങ്ങള്‍ ചെയ്യണം
പ്രതികരിക്കാൻ ഇവിടെ എഴുതുക