കണ്ണൂർ :സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് കലാഭവന്‍ മണിയുടെ സ്മരണാര്‍ഥം ജില്ലാതലത്തില്‍ ഓണ്‍ലൈനായി നാടന്‍പാട്ട് മത്സരം സംഘടിപ്പിക്കുന്നു. ജില്ലയിലെ യൂത്ത്/യുവ ക്ലബ്ബുകള്‍ക്ക് പങ്കെടുക്കാം. 10 മിനിട്ട് ദൈര്‍ഘ്യമുള്ള നാടന്‍പാട്ടുകളുടെ വീഡിയോ എംപി 4 ആയി ചിത്രീകരിച്ച് അയക്കുക. ഫയല്‍ സൈസ് ഒരു ജിബിയില്‍ കൂടരുത്. ജില്ലാ യുവജന കേന്ദ്രത്തില്‍ നേരിട്ടോ 9605098243, 9745012201 എന്ന വാട്സ് ആപ്പ് നമ്പറിലോ ജനുവരി 31 നകം ലഭിക്കണം. വീഡിയോയുടെ പശ്ചാത്തലത്തില്‍ കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് മണിനാദം 2021 എന്ന്് രേഖപ്പെടുത്തിയ ബാനര്‍ ഉണ്ടായിരിക്കണം. ജില്ലാ തലത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവര്‍ക്ക് യഥാക്രമം 25,000, 10,000, 5,000 രൂപ വീതവും സംസ്ഥാന തലത്തില്‍ ഒരു ലക്ഷം, 75,000, 50,000 രൂപ വീതവും സമ്മാനം ലഭിക്കും. ഫോണ്‍: 0497 2705460.
പ്രതികരിക്കാൻ ഇവിടെ എഴുതുക