സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്ക് ഇസഡ് പ്ലസ് വി.ഐ.പി സുരക്ഷ. ഇനി മുതല്‍ സി.ആര്.പി.എഫിന്റെ മുഴുവന്‍ സമയ സംരക്ഷണ വലയം അദ്ദേഹത്തിനുണ്ടാകും. ഇസഡ് പ്ലസ് വി.ഐ.പി സുരക്ഷ നല്കാന് കേന്ദ്ര സർക്കാർ തീരുമാനിക്കുകയായിരുന്നു. 8 മുതല്‍ 12 വരെ സി.ആർ.പി.എഫ് കമാൻഡോകളുടെ സുരക്ഷ ലഭ്യമാകും. ബാബരി ഭൂമി തര്‍ക്ക കേസില്‍ വിധി പ്രഖ്യാപിച്ചത്തിനു ശേഷമായിരുന്നു അദ്ദേഹം വിരമിച്ചത്.
പരാതി പരിഹാര അദാലത്തുമായി ജില്ലകൾ, മന്ത്രിമാർ പങ്കെടുക്കും
2019 നവംബര്‍ 29 ന് രഞ്ജൻ ഗൊഗോയ് വിരമിച്ചശേഷം നരേന്ദ്ര മോദി സര്‍ക്കാര്‍ അദ്ദേഹത്തെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തിരുന്നു. ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ ലഭിക്കുന്ന രാജ്യത്തെ 63ാമത്തെ വ്യക്തിയാണ് രഞ്ജന്‍ ഗൊഗോയ്. ഒട്ടേറെ വിവാദമായ കേസുകളില്‍ ഗൊഗോയ് വിരമിക്കുന്നതിനു മുൻപ് വിധി പറഞ്ഞിരുന്നു.
വേദനാജനകമായ ശാരീരിക ബന്ധം ? ഒഴിവാക്കാൻ ഈ കാര്യങ്ങള്‍ ചെയ്യണം
പ്രതികരിക്കാൻ ഇവിടെ എഴുതുക