ശരീരത്തിന്റെ സംരക്ഷണത്തിന് ദിവസവും ഒരു മണിക്കൂറെങ്കിലും വ്യായാമം ചെയ്യേണ്ടത് നിർബന്ധമാണ്. നടത്തമോ ജോഗിങ്ങോ എന്തുമാകാം. ആരോഗ്യകരമായി ഭാരംകുറയ്ക്കാൻ കാർഡിയോ വ്യായാമങ്ങളാണ് മികച്ചത്. അതിരാവിലെയുള്ള നടത്തവും ജോഗിങ്ങും ഹൃദയത്തിന് ആരോഗ്യം നൽകുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യും. രക്തസമ്മർദം നിയന്ത്രിക്കാനും സന്ധികളുടെയും എല്ലുകളുടെയും ആരോഗ്യത്തിനും കാർഡിയോ വർക്ക്ഔട്ടുകൾ നല്ലതാണ്. തലച്ചോറിന്റെ ആരോഗ്യത്തിനും ഗുണകരമായ കാർഡിയോ, സ്ട്രെസ് കുറയ്ക്കുന്നു. ചർമത്തിനും ആരോഗ്യമേകുന്നു. കാർഡിയോ വ്യായാമങ്ങൾ നിങ്ങളെ ആരോഗ്യവും സൗന്ദര്യവും ഉള്ളവരാക്കും. ഇതാ ചില കാർഡിയോ വ്യായാമങ്ങൾ.
1. ഓട്ടം ഏറെ പ്രധാനപ്പെട്ട കാർഡിയോ വ്യായാമാണ്. കാലറി കത്തിച്ചു കളയാനും പെട്ടെന്ന് അമിതഭാരം കുറയ്ക്കാനും ഇത് സഹായിക്കും. ചെറുദൂരം ഓടിത്തുടങ്ങാം. ക്രമേണ ദൂരം കൂട്ടാം. രാവിലെ ഇത് ചെയ്യുന്നത് ദിവസം മുഴുവൻ ആക്റ്റീവ് ആയിരിക്കാൻ സഹായിക്കും.
2. ജംപിങ്ങ് റോപ്പ്- പേശികളെ ശക്തിപ്പെടുത്താനും ഷോൾഡർ സ്ട്രെങ്ത് കൂട്ടാനും കോർഡിനേഷൻ മെച്ചപ്പെടുത്താനും നല്ലത്. ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും ആരോഗ്യത്തിന് മികച്ചത്. സാവധാനത്തിൽ തുടങ്ങി മീഡിയത്തിലേക്ക് മാറാം. ജംപിങ്ങ് റോപ്പ് വ്യായാമം വളരെ പെട്ടെന്ന് കൊഴുപ്പ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.
3. പടികൾ കയറാം- പെട്ടെന്ന് ഭാരം കുറയ്ക്കാൻ മികച്ച ഒരു മാർഗം. ഒരു ദിവസം 600 മുതൽ 700 വരെ കാലറി കത്തിക്കാൻ സഹായിക്കും. പേശികളെ ശക്തിപ്പെടുത്തുന്നു. പടികൾ കയറുന്നത്, മുട്ടിനും കാലിന്റെ സന്ധികൾക്കും സമ്മർദം ഉണ്ടാക്കാം. അതുകൊണ്ട് വളരെ ശ്രദ്ധയോടെ അമിതമാകാതെ വേണം ചെയ്യാൻ.
4 സൈക്ലിങ്ങ് – ശരീരഭാരം കുറയ്ക്കാനുള്ള ഫലപ്രദമായ ഒരു കാർഡിയോ വ്യായാമം. അതിരാവിലെയോ വൈകുന്നേരമോ ചെയ്യാം. എല്ലുകൾക്കും ശരീരകലകൾക്കും നല്ലത്.
5. നീന്തൽ- ഏറ്റവും മികച്ച കാർഡിയോ എക്സർസൈസുകളിലൊന്ന്. ശരീരത്തിന് മുഴുവൻ ഗുണകരം. ഫിറ്റ്നസും ആരോഗ്യവും നിലനിർത്താൻ സഹായിക്കുന്നു. കുറച്ചു മാത്രം നീന്തിയാൽ പോലും 30-35 കാലറി കുറയും. ശരീരത്തെ മുഴുവൻ ടോൺ ചെയ്യുന്ന ഫുൾബോഡി വർക്ക് ഔട്ട് ആണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക