വാളയാർ പോക്സോ കേസിൽ തുടരന്വേഷണത്തിന് അനുമതിയെന്ന് റിപ്പോർട്ട്. പാലക്കാട് പോക്സോ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. കൂടാതെ കേസിലെ പ്രതികളെ വിട്ടയച്ചപ്പോൾ പുനരന്വേഷണത്തിന് വിചാരണ കോടതിയെ സമീപിക്കാൻ ഹൈകോടതി നിർദേശിച്ചിരുന്നു. അപേക്ഷ നൽകിയത് ഇത്പ്രകാരം അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി. എ.എസ് രാജുവാണ്. ഇന്നലെ ഇത് പോക്സോ കോടതി പരിഗണിക്കുകയും ഇന്ന് വിധി പുറപ്പെടുവിക്കുകയുമായിരുന്നു.
പെണ്‍കുട്ടി മൂന്നാംവട്ടവും പീഡനത്തിന് ഇരയായ കേസ്; യുവതി അറസ്റ്റില്‍
കേസിൽ ആദ്യം മുതലുള്ള അന്വേഷണപ്രക്രിയകൾ ഇതിന്റെ അടിസ്ഥാനത്തിൽ വീണ്ടും നടക്കും. കൂടാതെ ആളുകളുടെ മൊഴി എടുക്കൽ, ശാസ്ത്രീയമായ തെളിവെടുക്കൽ തുടങ്ങിയ നടപടികൾ അന്വേഷണ സംഘം വീണ്ടും നടപ്പിലാക്കും. അന്വേഷണത്തിന്റെ മുഴുവനായുള്ള മേൽനോട്ടം നിശാന്തിനി ഐ.പി.എസിനാണ്. പോലീസ് നൽകുന്ന വിവരം തുടരന്വേഷണം ഉടൻ ആരംഭിക്കുമെന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക