ചെമ്പരത്തി പരമ്പരയിലൂടെ ശ്രദ്ധേയനായ താരമാണ് നടൻ പ്രബിൻ. ചെമ്പരത്തിയിലെ കഥാപാത്രമായ അരവിന്ദിന്റെ പേരിലാണ് പ്രബിൻ അറിയപ്പെടുന്നത്. പ്രബിന്റെ വിവാഹമായിരുന്നു ഇന്ന്.
തൃപ്രയാർ ശ്രീരാമക്ഷേത്രത്തിൽ വച്ച് നടന്ന ചടങ്ങിൽ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെ സാന്നിധ്യത്തിൽ ആയിരുന്നു വിവാഹം. വളരെ ലളിതമായി നടന്ന ചടങ്ങിന്റെ വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും ഇപ്പോൾ വൈറൽ ആണ്.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന വിവാഹ ചടങ്ങിൽ വച്ചാണ് പ്രബിൻ സ്വാതിയെ സ്വന്തമാക്കിയത്. സ്വാതി കോളജ് ലക്ചററാണ്.
സ്വാതിയുമായി പരിചയം ഉണ്ടായിരുന്നു എങ്കിലും വിവാഹത്തെകുറിച്ചു ചിന്തിക്കുന്നത് അടുത്തിടെയാണ് എന്ന് പ്രബിൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
വിവാഹിതനാകാൻ പോകുന്ന വിവരം പ്രബിൻ നേരത്തെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഭാവി വധുവിന്റെ ബാല്യകാല ചിത്രം പങ്കുവച്ചാണ് തന്റെ പ്രണയത്തെ കുറിച്ച് നടൻ മനസ്സ് തുറന്നത്.
ഈ കുട്ടിയില്ലേ!!??ദേ ഈ ഫോട്ടോയിൽ ഉള്ള കുട്ടി!! ഈ കുട്ടിയെ ഞാൻ എന്റെ ജീവിത പങ്കാളിയാക്കാൻ തീരുമാനിച്ചിരിക്കാ. ഇപ്പോ ഈ കുട്ടി ഒരുപാട് വലുതായി കേട്ടോ. എന്നാലും എനിക്കിഷ്ടപ്പെട്ട ഫോട്ടോകൾ പോസ്റ്റ് ചെയ്തു എന്ന് മാത്രം. – ഇങ്ങനെയായിരുന്നു പ്രബിൻ വിവരം പങ്കുവെച്ച് കൊണ്ട് ഏതാനും നാള് മുൻപ് കുറിച്ചത്.
എന്താണെന്നോ എങ്ങനെയാണെന്നോ എന്ന ചോദ്യത്തിനേക്കാൾ ഞാൻ പ്രാധാന്യം കൊടുക്കേണ്ടത് ഇനിയങ്ങോട്ട്..!!!എന്ന പദത്തിനെ കുറിച്ചാണ്… എന്താവുമെന്നോ എങ്ങനെയാവുമെന്നോ എനിക്കറിയില്ല. പക്ഷെ എന്റെ സ്വപ്നത്തിലേക്കുള്ള യാത്രയിലേക്ക് ഈ കുട്ടിയും എന്റെ കൂടെ ഉണ്ടാവും….- ഇതായിരുന്നു പ്രബിന്റെ വാക്കുകൾ
പ്രതികരിക്കാൻ ഇവിടെ എഴുതുക