ആന്‍ഡ്രോയിഡ് ഫോണുകളില്‍ ലഭ്യമായ 15 മെസേജിങ് ആപ്പുകളിലെ സന്ദേശങ്ങള്‍ക്കെല്ലാം ഒരൊറ്റ ഇന്‍ബോക്സ് ഒരുക്കി ബീപ്പര്‍ ആപ്പ്. ഇൻസ്റ്റന്റ് മെസ്സേജിങ് ആപ്പുകളായ വാട്സാപ്പ്, ഫെയ്സ്ബുക്ക് മെസഞ്ചര്‍, ട്വിറ്റര്‍, സിഗ്നല്‍, ടെലഗ്രാം ഉള്‍പ്പെടെയുള്ള മെസ്സേജിങ് ആപ്പുകളിലാണ് സംവിധാനം. ആന്‍ഡ്രോയിഡ്, ലിനക്സ്, വിന്‍ഡോസ് തുടങ്ങിയ പതിപ്പുകളും ബീപ്പറിനുണ്ട്. നോവ ചാറ്റ് എന്ന പേരിലാണ് നേരത്തെ ബീപ്പർ അറിയപ്പെട്ടിരുന്നത്.
ടിക് ടോക്കിൽ 13 വയസിന് താഴെ പ്രായമുള്ള കുട്ടികളുടെ രജിസ്ട്രേഷനുകൾ ബ്ലോക്ക് ചെയ്യാൻ ഇറ്റലി
ചാറ്റുകള്‍ തിരയുക, സ്നൂസ് ചെയ്യുക, ആര്‍ക്കെവ് ചെയ്യുക തുടങ്ങിയ സൗകര്യങ്ങളും മെസ്സേജുകൾ അയക്കുന്നതിനൊപ്പം ബീപ്പറിൽ ലഭിക്കും. ഓപ്പണ്‍ സോഴ്സ് മാട്രിക്സ് മെസേജിങ് പ്രോട്ടോകോള്‍ അടിസ്ഥാനമാക്കിയാണ് ബീപ്പറിന്റെ നിര്‍മാണം. ആന്‍ഡ്രോയിഡ് മെസേജസ് (എസ്എംഎസ്), ബീപ്പര്‍ നെറ്റ് വര്‍ക്ക്, ഡിസ്കോര്‍ഡ്, ഹാങ്ഔട്ട്സ്, ഐമെസേജ്, ഇന്‍സ്റ്റാഗ്രാം, ഐആര്‍സി, മാട്രിക്സ്, ഫെയ്സ്ബുക്ക് മെസഞ്ചര്‍, സിഗ്നല്‍, സ്കൈപ്പ്, സ്ലാക്ക്, ടെലഗ്രാം, ട്വിറ്റര്‍, വാട്സാപ്പ് എന്നിവിയാണ് ബീപ്പറില്‍ ലഭിക്കുന്ന 15 ആപ്പുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക