പ്രവാസി മലയാളികളുമായി മുഖ്യമന്ത്രി പിണറായി വിജയന് കൂടിക്കാഴ്ച നടത്തി. നവകേരളനിര്‍മാണം സംബന്ധിച്ച പ്രവാസികളുടെ ആശയങ്ങള്‍ സ്വീകരിക്കുന്നതിനായാണ് കൂടിക്കാഴ്ച നടത്തിയത്. ഓൺലൈനായി നടന്ന കൂടിക്കാഴ്ചയിൽ പ്രമുഖ വ്യവസായി എംഎ യൂസഫലി ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ വച്ചായിരുന്നു കൂടിക്കാഴ്ച.
ട്രാക്ടർ റാലിയുടെ റൂട്ട് മാപ്പ് തയാർ; ദേശീയപതാക അടക്കം ഉപയോഗിക്കാൻ അനുമതി
പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ കൈപിടിച്ചുയർത്താൻ സഹായിച്ചവരാണ് പ്രവാസികളെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. 137 പ്രതിനിധികള്‍ ഓൺലൈൻ യോഗത്തിൽ പങ്കെടുത്തു. പ്രതിസന്ധിയുടെ കാലത്തെ സംസ്ഥാനത്തെ ചെറുത്ത് നില്പ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയെന്നും ഇക്കാര്യത്തിൽ നിർണായക പങ്കാണ് പ്രവാസികൾക്കുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിഷ്ണു ഉണ്ണികൃഷ്ണൻ – സുജിത് ലാൽ ചിത്രം ‘രണ്ട്’ ചിത്രീകരണം പുരോഗമിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക