ഉപ്പില്ലാത്ത ഏതെങ്കിലുമൊരു കറിയെ കുറിച്ച് ചിന്തിക്കാൻ പോലും സാധിക്കില്ല? അത്രത്തോളം പ്രാധാന്യമാണ് ഉപ്പിന് നമ്മുടെ ജീവിതത്തിലുളളത്. എന്നാൽ പാചകത്തിന് മാത്രമല്ല ഉപ്പ് കൊണ്ടുളള ഉപയോഗം, വേറെയും ചില ഉപയോഗങ്ങളുണ്ട്. അവയിൽ ചിലതാണ്;
1.തുരുമ്പ് കളയാൻ: ഇരുമ്പ് വസ്തുക്കളിലെ തുരുമ്പ് കളയാൻ ഉപ്പും കൊണ്ട് സാധിക്കും. ഇരുമ്പ് പിടിച്ചിരിക്കുന്ന വസ്തുക്കളിൽ ഉപ്പ് ഉപയോഗിച്ച് കഴുകി ഉരച്ചാൽ, അതിൽ നിന്ന് ഇരുമ്പിന്റെ അംശം പോകും.
2.തുണികളിലെ ദുർഗന്ധം: തുണികളിൽ ഈർപ്പം തട്ടിയുളള മണം ഒഴിവാക്കാൻ ഉപ്പും നാരങ്ങാ നീരും പേസ്റ്റ് രൂപത്തിലാക്കി തുണികളിൽ പുരട്ടി വച്ച ശേഷം തുണികളിൽ വെയിലത്ത് വിരിക്കാം.
3.മെഴുക്ക് കളയാൻ: പാത്രങ്ങളിലെ മെഴുക്ക് കളയാൻ പാത്രത്തിൽ ഉപ്പ് ഇട്ട് വെളളമൊഴിച്ച് വച്ചാൽ മതി.
4.ഉറുമ്പും പ്രാണികളും: തറയിലെ ഉറുമ്പിനെയും പ്രാണികളെയും ഓടിക്കാൻ തറ തുടയ്ക്കുന്ന വെളളത്തിൽ അൽപ്പം ഉപ്പു ചേർത്ത ശേഷം തറ തുടയ്ക്കാം
5.കൈകളിലെ മണം: ഉളളി, വെളളുത്തുളളി തുടങ്ങിയവ അരിഞ്ഞാല്‍ കയ്യിലുണ്ടാകുന്ന മണം പോകാൻ ഉപ്പിട്ട വെളളത്തില്‍ കൈ കഴുകുക.
6.ഫിഷ് ടാങ്ക് ഫിഫ്: ടാങ്ക് കവുക്കുമ്പോള് ടാങ്കിനുളളില്‍ ഉപ്പിട്ട് നന്നായി കൈ കഴുകുക
7. സിങ്കില്‍ മണം: സിങ്കില്‍ മാലിന്യം കെട്ടി കിടന്നുള്ള മണം കളയാന്‍ അര കപ്പ് ഉപ്പ് സിങ്കിലിട്ട് തണുത്ത വെള്ളമൊഴിച്ച് കൊടുത്താല്‍ മതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക