സോളര്‍ പീഡനക്കേസ് പരാതിയിൽ നിന്നും പിന്നോട്ടില്ലെന്നു പരാതിക്കാരി. തന്നോട് മോശമായി പെരുമാറിയ എല്ലാവരും കേസില്‍ വരും. ജോസ് കെ.മാണി അടക്കം 16 പേര്‍ക്കെതിരെ പരാതിയുണ്ട്.
ആറുപേര്‍ക്കെതിരെയാണ് കേസെടുത്തത്. അതാണ് സി.ബി.ഐയ്ക്ക് വിടുക. മറ്റ് പരാതികളില്‍ എഫ്.ഐ.ആര് വരുന്ന മുറയ്ക്ക് തുടര്‍നടപടിയുണ്ടാകും. ജോസ് കെ മാണിയും അബ്ദുല്ലക്കുട്ടിയും രക്ഷപ്പെടില്ല. തനിക്കു രാഷ്ട്രീയമില്ല.
താൻ സിപിഎമ്മോ ബിജെപിയോ കോൺഗ്രസോ അല്ല. താനുമായി ബന്ധമില്ലെന്ന് പറയുന്ന ഉമ്മന്‍ ചാണ്ടിയെ പരസ്യസംവാദത്തിന് ക്ഷണിക്കുന്നുവെന്നുവെന്നും പരാതിക്കാരി മാധ്യമങ്ങളോടു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക