രാജ്യത്ത് ടിക് ടോകിന് ഏർപ്പെടുത്തിയ വിലക്ക് തുടർന്നേക്കും. 2020 ജൂണിൽ 59 ചൈനീസ് ആപ്പുകൾക്കും സെപ്റ്റംബറിൽ 118 ആപ്പുകൾക്കുമാണ് സർക്കാർ വിലക്കേർപ്പെടുത്തിയത്. വിലക്ക് രാജ്യത്ത് തുടരുമെന്ന് ചൂണ്ടിക്കാട്ടി സർക്കാർ ടിക് ടോകിന് നോട്ടീസ് അയച്ചിട്ടുണ്ട്.
അത് കാരണമാണ് ആദ്യ ദിവസം തന്നെ ഇത്രയും കോടി രൂപ ‘ബോഡിഗാർഡ്’ കളക്ട് ചെയ്തത്; തുറന്നു പറഞ്ഞ് സിദ്ധിഖ്
ഇന്ത്യ – ചൈന സംഘർഷത്തെ തുടർന്നാണ് ചൈനീസ് അപ്പുകൾക്ക് ഇന്ത്യ വിലക്കേർപ്പെടുത്തിയത്. ടിക് ടോക്, പബ്ജി തുടങ്ങിയ നിരവധി ജനപ്രിയ ആപ്പുകൾക്കാണ് ഇന്ത്യ വിലക്കേർപ്പെടുത്തിയത്. ഇത് ചൈനക്ക് വലിയ തിരിച്ചടിയായിരുന്നു. ടിക് ടോക്കിനു മാത്രമല്ല, ഇതോടൊപ്പം വിലക്കേർപ്പെടുത്തിയ മറ്റ് ആപ്പുകളുടെയും വിലക്ക് തുടരും.
സുന്ദര ചർമ്മത്തിന് വിറ്റാമിൻ-സി അടങ്ങിയ ഫ്രൂട്ടുകൾ ശീലമാക്കാം
പ്രതികരിക്കാൻ ഇവിടെ എഴുതുക