ഇന്ത്യന്‍ പര്യടനത്തിനായി ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സ് വിമാനം കയറി. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് താരം ഇന്ത്യയിലേക്ക് തിരിച്ച് വിവരം ആരാധകരെ അറിയിച്ചത്. കറുത്ത മാസ്കൊക്കെ ധരിച്ച് വിമാനത്തിനുള്ളില്‍ വച്ചാണ് ചിത്രമെടുത്തിരിക്കുന്നത്. ‘സീ യു സൂണ്‍ ഇന്ത്യ’ എന്നാണ് താരം ചിത്രത്തിന് കമന്റ് ചെയ്തിരിക്കുന്നത്.
ഫെബ്രുവരി അഞ്ചിനാണ് ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്. നിലവില്‍ ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇംഗ്ലണ്ട് ടീം ഉടന്‍ തന്നെ ഇന്ത്യയില്‍ എത്തിച്ചേരും. കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് വിദേശ താരങ്ങളെല്ലാ ക്വാറന്റീന് പൂര്‍ത്തിയാക്കേണ്ടതുണ്ട്.
ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ചെന്നൈയിലാണ് നടക്കുന്നത്. എം.എ ചിദംബരം സ്റ്റേഡിയത്തില്‍ കാണികളെ പ്രവേശിപ്പിക്കാതെയാകും രണ്ട് മത്സരങ്ങളും നടക്കുക. കോവിഡ് പശ്ചാത്തലത്തില്‍ കാണികളെ കയറ്റുന്നത് അനുയോജ്യമല്ലെന്ന് തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷന് സെക്രട്ടറി ആര്.എസ് രാമസ്വാമി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക