ചുരുങ്ങിയ കാലം കൊണ്ടു തന്നെ മിനിസ്ക്രീനില്‍ തന്റേതായ ഒരിടം നേടിയ താരങ്ങളില്‍ ഒരാളാണ് ലക്ഷ്മി പ്രമോദ്. പ്രതിശ്രുത വരന് വിവാഹത്തില്‍ നിന്നും പിന്മാറിയതില് മനംനൊന്ത് യുവതി ആത്മഹത്യ ചെയ്ത കേസില്‍ ആരോപണവിധേയ ആയതോടെ സീരിയല്‍ രംഗത്തു നിന്നും വിട്ടു നില്‍ക്കുകയാണ് താരം.
സ്വന്തം തീരുമാനപ്രകാരമാണ് ഇന്ന് സീരിയല്‍ രംഗത്തു നിന്നും മാറി നില്‍ക്കുന്നത് എന്നാണ് ലക്ഷ്മി പ്രമോദ് സമയം മലയാളത്തോട് പ്രതികരിക്കുന്നത്. ആരോപണവിധേയ ആയതോടെ താന്‍ കഷ്ടപെട്ടുകൊണ്ട് കെട്ടിപ്പെടുത്തി കൊണ്ടുവന്ന കരിയര്‍ ഒറ്റ നിമിഷം കൊണ്ട് അങ്ങ് ഇല്ലാതെ ആയി. അതില്‍ ആദ്യം ഭയങ്കര സങ്കടം ഉണ്ടായിരുന്നെന്നും ലക്ഷ്മി പറയുന്നു.
വര്‍ക്ക് ചെയ്യുന്നില്ല എന്നുള്ളത് തന്റെ തീരുമാനമാണ്. അല്ലാതെ ആരും വിലക്കിയിട്ടില്ല. തന്റെ അറിവില്‍ അങ്ങിനെ ഒന്നും സംഭവിച്ചിട്ടില്ല. അതിനാല്‍ ഈ മാറിനില്ക്കാന് തന്നെ വ്യക്തിപരമായി ഒരു രീതിയിലും ബാധിക്കില്ല. കാരണം കുടുംബത്തിനാണ് കൂടുതല്‍ താന്‍ മുന്‍ഗണന നല്‍കുന്നത്. മകളെയും കുടുംബത്തേയും നോക്കി നില്‍ക്കുകയാണ് ഇപ്പോള്‍ എന്നും ലക്ഷ്മി വ്യക്തമാക്കി.
നിയമം അതിന്റെ വഴിക്ക് പോകട്ടെ. സര്‍ക്കാരിനെയും ജുഡിഷ്യറിയെയും വിശ്വസിക്കുന്നുണ്ട്. അതിനാല്‍ എത്ര വര്‍ഷം കഴിഞ്ഞാലും സത്യം ജയിക്കും എന്ന് തന്നെ വിശ്വസിക്കുന്നു എന്നാണ് കേസിനെ കുറിച്ചുള്ള ചോദ്യത്തില്‍ ലക്ഷ്മിയുടെ പ്രതികരണം. കടുത്ത സൈബര്‍ ആക്രമണം നേരിട്ടു എന്നാല്‍ മൂന്നു വയസുള്ള തന്റെ കുഞ്ഞിനെ മോശം രീതിയില്‍ പറഞ്ഞതാണ് ഏറ്റവും കൂടുതല്‍ സങ്കടമുണ്ടാക്കിയത് എന്നും ലക്ഷ്മി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക