സ്വര്‍ണക്കടത്ത് കേസില്‍ എം. ശിവശങ്കറിന് ജാമ്യം. ജാമ്യം ലഭിച്ചത് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ്. മൂന്ന് കേസുകളാണ് സ്വര്‍ണകള്ളക്കടത്തുമായി ബന്ധപ്പെട്ട് എം. ശിവശങ്കറിനെതിരെ നിലവിലുള്ളത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കള്ളപ്പണം വെളുപ്പിച്ചത് കേസ് എടുത്തിരുന്നു.
‘ഉമ്മന്‍ചാണ്ടി കോൺഗ്രസ് നേതൃത്വത്തിലെത്തിയതോടെ പിണറായി വിജയന് ഭയം’; എം.എം ഹസ്സന്
കൂടാതെ സ്വര്‍ണകള്ളക്കടത്തിനും ഡോളര്‍ കടത്തിനും കസ്റ്റംസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ ശിവശങ്കര്‍ സ്വര്‍ണകള്ളക്കടത്ത് കേസിലെ 23 ാം പ്രതിയാണ്. നിലവില്‍ ഈ കേസിലാണ് ശിവശങ്കറിന് ജാമ്യം ലഭിച്ചിരിക്കുന്നത്. നിലവില്‍ ലഭിച്ചിരിക്കുന്നത് സ്വാഭാവിക ജാമ്യമാണ്. ഇനി ഡോളര്‍ കടത്ത് കേസും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസിലും ജാമ്യം ലഭിക്കേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക