നാലര വര്‍ഷത്തോളമായി മിണ്ടാതിരുന്ന സോളാര്‍ കേസ് ഇപ്പോള്‍ എവിടെ നിന്ന് വന്നുവെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീര്‍ ചോദിച്ചു. സിബിഐയോടുള്ള സര്‍ക്കാരിന്റെ ഇഷ്ടക്കേട് മാറിയോയെന്നും മുനീര്‍ ചോദിച്ചു. ടിഷ്യൂ പേപ്പറില്‍ ഒപ്പിടുന്ന മുഖ്യമന്ത്രിയായി പിണറായി വിജയന് മാറിയെന്നും ഇതുവരെ രമേശ് ചെന്നിത്തലയെ ലക്ഷ്യം വെച്ച സര്‍ക്കാര്‍ ഉമ്മന്‍ചാണ്ടിക്ക് നേരെയാണ് ഇപ്പോള്‍ തിരിഞ്ഞിരിക്കുന്നതെന്നും എം.കെ. മുനീര്‍ കണ്ണൂരില്‍ പറഞ്ഞു.
സോളാര്‍ പീഡനക്കേസ്; പരാതിക്കാരിയുടെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് ജോസ് കെ. മാണി
കെട്ടിച്ചമച്ച കഥയാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഈ കഥ പൊട്ടിപ്പൊളിയുമെന്നും ഇതുവരെ പ്രതിപക്ഷ നേതാവിനു നേരെയായിരുന്നു പ്രചാരണമെന്നും യുഡിഎഫ് പ്രചാരണം ഉമ്മന്‍ചാണ്ടി നയിക്കുമെന്നായപ്പോള്‍ അദ്ദേഹത്തിനെതിരെ നീക്കങ്ങള്‍ തുടങ്ങിയെന്നും എം.കെ. മുനീര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക