ചൈനീസ് ആപ്പുകൾക്ക് ഇന്ത്യയിൽ ഏർപ്പെടുത്തിയ വിലക്ക് സ്ഥിരപ്പെടുത്തി കേന്ദ്ര സർക്കാർ. 59 ചൈനിസ് ആപ്പുകളുടെ വിലക്കാണ് സ്ഥിരപ്പെടുത്തിയിരിക്കുന്നത്. താത്കാലിക വിലക്ക് എര്‍പ്പെടുത്തിയ ആപ്പുകള്‍ക്കും ഉടന്‍ സ്ഥിരം വിലക്ക് വരും. ടിക് ടോക്, വീചാറ്റ്, ബൈഡു, യുസി ബ്രൗസര്‍ അടക്കമുള്ള ആപ്പുകള്‍ക്കാണ് സ്ഥിരം നിരോധനം. ഡേറ്റാ സുരക്ഷയും പൗരന്മാരുടെ സ്വകാര്യത സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും കണക്കിലെടുത്താണ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്നോളജി ആക്ടിന്റെ 69 എ വകുപ്പ് പ്രകാരം ആപ്പുകള്‍ നിരോധിച്ചത്.
റിപ്പബ്ലിക്ക് ദിനത്തിൽ മലയാളക്കരയുടെ പച്ചപ്പും ഗ്രാമക്കാഴ്ചകളുമൊരുക്കി കേരളവും
ഗൂഗിള്‍ പ്ലേ സ്റ്റോറിലെയും ആപ്പിള്‍ ആപ്പ് സ്റ്റോറിലെയും പ്രധാനപ്പെട്ട 10 ആപ്ലിക്കേഷനുകളില്‍ ഒന്നായിരുന്നു ടിക് ടോക്. രാജ്യത്തിന്റെ സുരക്ഷയെയും വ്യക്തികളുടെ സുരക്ഷയെയും കണക്കിലെടുത്താണ് നിരോധന നടപടിയെന്നാണ് വിശദീകരണം. ഇന്ത്യയില്‍ ഏകദേശം 119 മില്ല്യണ്‍ ആക്ടീവ് ഉപയോക്താക്കളാണ് ടിക് ടോക്കിനുണ്ടായിരുന്നത്.
ടൊവിനോയും കീർത്തിയും ഒന്നിക്കുന്നു…; ‘വാശി’യുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക