ബോളിവുഡ് താരവും ശ്രീലങ്കന്‍ സ്വദേശിയുമായ ജാക്വിലിന് ഫെര്‍ണാണ്ടസ് ഹോളുവുഡില്‍ അഭിനയിക്കുന്നു. വിമെന്‍ സ്റ്റോറീസ് എന്ന ആന്തോളജി സിനിമയിലാണ് അഭിനയിക്കുന്നത്. ലോകത്തെ പ്രമുഖരായ ആറ് വനിതാ സംവിധായര്‍ ഒരുക്കുന്ന ചെറുസിനിമകളാണ് പെണ്‍കഥകള്‍ (വിമെന്‍ സ്റ്റോറീസ്).
സിനിമയില്‍ സ്ത്രീകള്‍ മാത്രമാണ് അഭിനയിക്കുന്നതും. ലീന യാദവ് എന്ന സംവിധായികയുടെ ചിത്രത്തിലാണ് ജാക്വിലിന് കേന്ദ്രകഥാപാത്രമാകുന്നത്. ട്രാന്സ്ജെണ്ടര് മോഡലായ അഞ്ജലി ലാമ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പാര്ച്ചിഡ് എന്ന സിനിമയിലൂടെയാണ് ലീന യാദവ് ശ്രദ്ധേയയായത്.
മരിയ സോലെ തഗ്നാസി, ലൂസിയ പെന്‍സോ, കാതറിന് ഹാര്‍ഡ് വിക്ക് എന്നിവരാണ് മറ്റ് സംവിധായകര്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്ത്രീകളുടെ ജീവിതാവസ്ഥ ചര്‍ച്ച ചെയ്യുകയാണ് സിനിമയുടെ ലക്ഷ്യം.
സിനിമ വ്യവസായത്തിലും മാധ്യമമേഖലയിലുമുള്ള സ്ത്രീകളെ പിന്തുണയ്ക്കുന്നതിനും വനിതകളുടെ സിനിമകളെ കുറിച്ചുള്ള ധാരണ മാറുന്നതിനുമാണ് ഇത്തരത്തിലൊരു പ്രോജക്ട് ചെയ്യുന്നതെന്ന് നിര്‍മാണ കമ്പനിയായ വി ഡു ഇറ്റിന്റെ സ്ഥാപകയും പ്രസിഡന്റുമായ ചിയാര തില്ലസി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക