ഗര്‍ഭകാലത്ത് യോഗ ചെയ്യുന്ന ചിത്രങ്ങള്‍ പങ്കുവച്ച് നടി കരീന കപൂര്‍ ഖാന്. യോഗ ചെയ്യുന്നത് മനസ്സിന് ശാന്തത നൽകുമെന്ന അടിക്കുറിപ്പോടെയാണ് നടി ചിത്രങ്ങൾ പങ്കുവച്ചത്. പ്രമുഖ ബ്രാൻഡിന്റെ ഫോട്ടോഷൂട്ടിനു വേണ്ടിയായിരുന്നു ചിത്രങ്ങൾ.
ഗർഭാവസ്ഥയിൽ ഇതിനു മുമ്പും നടി ഫോട്ടോഷൂട്ടിൽ പങ്കെടുത്തിരുന്നു. ഗർഭകാലം ഒന്നിൽനിന്നുമുള്ള മാറിനിൽക്കലല്ല എന്ന് താരം വ്യക്തമാക്കുന്നു. ഗർഭാവസ്ഥയ്ക്ക് അനുയോജ്യമായ വസ്ത്രങ്ങൾ ഫാഷനിൽ യാതൊരു വിട്ടുവീഴ്ചയില്ലാതെ ധരിക്കുന്നതാണ് നടിയുടെ രീതി.
രണ്ടാമത്തെ കുഞ്ഞിനുവേണ്ടിയുള്ള കാത്തിരിപ്പിലാണെന്ന കാര്യം ഓഗസ്റ്റിലാണ് കരീന–സെയ്ഫ് അലി ഖാന് ദമ്പതികൾ ആരാധകരെ അറിയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക