പെരുനാട് : പഞ്ചായത്ത് ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ച് മൂന്നരലക്ഷം രൂപയുമായി കടന്ന ഹോട്ടല്‍ ജീവനക്കാരന് അറസ്റ്റിലായി. അറസ്റ്റിലായത് ഇടുക്കി ആനവിരട്ടി പ്ലാമൂട്ടില്‍ വീട്ടില്‍ സണ്ണി മത്തായിയാണ്. ഇയാളെ പാലാരിവട്ടത്ത് നിന്ന് പെരുനാട് പോലീസാണ് അറസ്റ്റ് ചെയ്തത്.
പത്തനംതിട്ട തനിമ ഹോട്ടലില്‍ നിന്നായിരുന്നു കോവിഡുമായി ബന്ധപ്പെട്ട് വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് നടപ്പാക്കിയ ക്വാറന്റീന് സെന്ററിലേക്ക് ഭക്ഷണം കൊടുത്തിരുന്നത്. പഞ്ചായത്ത് ഈ വകയില്‍ ഉടമ കെ.കെ.നവാസിന് മൂന്നരലക്ഷം രൂപ നല്‍കാനുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക