കണ്ണൂർ :ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 35 ഗ്രാമ- നഗര പ്രദേശങ്ങളില്‍ കുടുംബശ്രീ ഉല്പന്നങ്ങളുടെയും പരമ്പരാഗത കയര്‍ കരകൗശല ഉല്പന്നങ്ങളുടെയും വിപണനത്തിനായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ കയര്‍ ആന്റ് ക്രാഫ്റ്റ് സ്റ്റോറുകള്‍ ആരംഭിക്കുന്നതിന് വനിതാ ഗ്രൂപ്പുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ചുരുങ്ങിയത് മൂന്ന് പേരടങ്ങുന്ന വനിതാ ഗ്രൂപ്പുകളായിരിക്കണം. 300 സ്ക്വയര്‍ ഫീറ്റെങ്കിലും വലിപ്പമുള്ള കെട്ടിട സൗകര്യമുണ്ടായിരിക്കണം. ഒരു യൂണിറ്റിന് അഞ്ചുലക്ഷം രൂപയാണ് വായ്പ.
ആരാധകന്റെ വിവാഹത്തിന് താലി എടുത്തുകൊടുക്കാൻ സൂര്യ എത്തി !
നാല് ശതമാനം പലിശയില്‍ അഞ്ചു വര്‍ഷം കൊണ്ട് കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്ക് ഒന്നര ലക്ഷം രൂപ സബ്സിഡി ലഭിക്കും. താല്പര്യമുള്ള വനിതാ ഗ്രൂപ്പുകള്‍ വെള്ള പേപ്പറില്‍ എഴുതി തയ്യാറാക്കിയ അപേക്ഷയും കെട്ടിട സൗകര്യത്തിന്റെ വിവരങ്ങളും ഉള്കൊള്ളിച്ചുകൊണ്ട് കുടുംബശ്രീ ജില്ലാ മിഷന് ഓഫീസില്‍ ഫെബ്രുവരി ആറിനകം അപേക്ഷിക്കണം. വിലാസം: കുടുംബശ്രീ ജില്ലാമിഷന് കോ-ഓഡിനേറ്ററുടെ കാര്യാലയം, ബി എസ് എന്‍ എല്‍ ഭവന് – മൂന്നാം നില, റബ്കോ ബില്‍ഡിംഗിന് സമീപം, സൗത്ത് ബസാര്‍, കണ്ണൂര്‍ – 2. ഫോണ്‍: 8330058984.
പ്രതികരിക്കാൻ ഇവിടെ എഴുതുക