ചെങ്കോട്ടയിലെ പതാക ഉയര്‍ത്തലിന് നേതൃത്വം നല്‍കിയത് പഞ്ചാബി താരം ദീപ് സിദ്ദുവാണെന്ന് കര്‍ഷക സംഘടനകൾ. കൂടാതെ സിദ്ദുവിന് ബിജെപിയുമായുള്ള ബന്ധം വ്യക്തമാക്കുന്ന ചിത്രങ്ങള്‍ അഭിഭാഷകന് പ്രശാന്ത് ഭൂഷണ് പുറത്തുവിട്ടു.
മോദിക്കും അമിത് ഷാക്കും ഒപ്പം നില്ക്കുന്ന ഇയാളാണ് ദീപ് സിദ്ദു. ചെങ്കോട്ടയിലേക്ക് ഇയാളാണ് ആളുകളെ എത്തിച്ചതും സിഖ് പതാക ഉയര്‍ത്തിയതും- എന്നാണ് ചിത്രങ്ങള്‍ പുറത്തുവിട്ട് പ്രശാന്ത് ഭൂഷണ് ട്വീറ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക