രോഗപ്രതിരോധ ശേഷി വര്‍ധിപ്പിച്ച് ശരീരത്തില്‍ അടിഞ്ഞുകൂടുന്ന കൊളസ്ട്രോളിനേയും പ്രമേഹത്തേയും നിയന്ത്രിക്കാന്‍ ഇനി വീട്ടില്‍ തന്നെയുണ്ട് മാര്‍ഗ്ഗം. പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായകരമായ മുരിങ്ങയിലയെ കുറിച്ച് തന്നെയാണ് പറഞ്ഞു വരുന്നത്. തടി കുറക്കുന്ന കാര്യത്തില്‍ വളരെയധികം സഹായകരമാണ് ഉണക്കിയെടുത്ത മുരിങ്ങയില പൗഡര്‍. ഇതിലുള്ള ആന്റി ഓക്സിഡന്റ് ആയ ക്ലോറോജെനിക് ആസിഡ് ശരീരത്തിലെ കൊഴുപ്പിനെ കുറക്കാന്‍ സഹായിക്കുന്നു. മാത്രമല്ല മെറ്റബോളിസം വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക