കേരളത്തില്‍ മുഖ്യമന്ത്രി വര്‍ഗീയ ദ്രുവീകരണത്തിന് വിത്തുപാകുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
പാണ്ടിക്കാട്ടെ കൊലപാതകം ആസൂത്രിതമെന്ന് പൊലീസ്; ഗൂഢാലോചനയിലും അന്വേഷണം
എല്‍ഡിഎഫ് ബോധപൂര്‍വം മതങ്ങളെ തമ്മിലടിപ്പിക്കാന്‍ ശ്രമം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ മുഖ്യമന്ത്രി, ആ സ്ഥാനത്ത് ഇരുന്ന് ചെയ്യാന്‍ പാടില്ലാത്ത വര്‍ഗീയ ദ്രുവീകരണത്തിനാണ് ഇവിടെ വിത്തുപാകിക്കൊണ്ടിരിക്കുന്നതെന്നും നമ്മുടെ നാട് മതേതരത്വത്തിന് പേരുകേട്ട നാടാണെന്നും ഇവിടെ മത നിരപേക്ഷതയാണ് ജനങ്ങളെ നയിക്കുന്നതെന്നും ദൗര്‍ഭാഗ്യവശാല്‍ കേരളത്തിന്റെ മുഖ്യമന്ത്രി നാല് വോട്ട് കിട്ടാന്‍ വേണ്ടി ഏത് വര്‍ഗീയതയെയും ആളിക്കത്തിക്കാന്‍ ശ്രമിക്കുന്നു എന്നുള്ളതിന്റെ സൂചനയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനകളിലൂടെ കടന്നുവരുന്നതെന്നും ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക