തിരുച്ചിറപ്പള്ളി സ്വദേശിയായ നാരായണന് സീതാരാമന്റെയും സാവിത്രിയുടെയും മകളായി 1959 ല്‍ മധുരയിലാണ് ജനനം. തിരുച്ചിറപ്പള്ളി, മദ്രാസ് എന്നിവടങ്ങളിലായിരുന്നു സ്കൂള്‍ വിദ്യാഭ്യാസം.
തിരുച്ചിറപ്പള്ളി സീതാലക്ഷ്മി രാമസ്വാമി കോളേജില്‍ നിന്നും സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദമെടുത്തു. ശേഷം ദില്ലി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലെത്തിയ നിര്‍മല അവിടെ നിന്ന് 1984 ല്‍ ബിരുദാനന്തര ബിരുദം സ്വന്തമാക്കി. അച്ഛന് നാരായണന് റെയില്‍വേ ഉദ്യോഗസ്ഥനായിരുന്നതിനാല്‍ യാത്രകള്‍ നിറഞ്ഞതായിരുന്നു നിര്‍മലയുടെ കുട്ടിക്കാലം.
2008 ല്‍ ബിജെപിയില്‍ ചേര്‍ന്ന നിര്‍മല സീതാരാമന് 2014 വരെ പാര്‍ട്ടിയുടെ വക്താവായി പ്രവര്‍ത്തിച്ചു. 2016 ല്‍ രാജ്യസഭ എംപിയായി മാറി. ശേഷം ധനമന്ത്രാലയ സഹമന്ത്രി, വാണിജ്യ വകുപ്പിന്റെ സ്വതന്ത്ര ചുമതലയുളള മന്ത്രി എന്നീ ചുമതലകള്‍ വഹിച്ചു. 2017 സെപ്റ്റംബറില്‍ ഇന്ദിരാ ഗാന്ധിക്ക് ശേഷമുളള ആദ്യ വനിതാ പ്രതിരോധ മന്ത്രിയായി ചുമതലയേറ്റു. ഇപ്പോള്‍ ധനമന്ത്രിയുടെ ചുമതലയും.
ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്ന കാലത്ത് കണ്ടുമുട്ടിയ ആന്ധ്ര നരസപുരം സ്വദേശിയായ പരകാല പ്രഭാകറാണ് നിര്‍മല സീതാരാമന്റെ ഭര്‍ത്താവ്. 1986 ലായിരുന്നു ഇവരുടെ വിവാഹം നടന്നത്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ചന്ദ്രബാബു നായിഡുവിന്റെ കമ്യൂണിക്കേഷന്‍ അഡ്വൈസറായി പ്രവര്‍ത്തിച്ചു പരിചയമുളള വ്യക്തിയാണ് അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക