Home KERALA 2019 ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വിതരണം ചെയ്തു

2019 ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വിതരണം ചെയ്തു

വിപുലമായ ജനസ്വാധീനമുള്ള കലയെ സാമൂഹ്യ പുരോഗതിക്കായി ഉപയോഗിക്കുന്ന ചലച്ചിത്രകാരൻമാരാണ് ചലച്ചിത്ര അവാർഡിലൂടെ അംഗീകരിക്കപ്പെട്ടതിൽ ഏറെയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 2019 ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകളും ജെ.സി ഡാനിയേൽ പുരസ്‌കാരവും സമ്മാനിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഡല്‍ഹി സ്‌ഫോടനം; രണ്ടു പേര്‍ ടാക്‌സിയില്‍ വന്നിറങ്ങുന്ന സസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചു

ജെ.സി ഡാനിയേൽ പുരസ്‌കാരം ഹരിഹരന് വേണ്ടി മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ ഏറ്റുവാങ്ങി. മറ്റു ചലച്ചിത്ര-രചനാ അവാർഡുകളും ചടങ്ങിൽ സമ്മാനിച്ചു. ഐ.എഫ്.എഫ്.കെയോടനുബന്ധിച്ച് പുറത്തിറക്കിയ പ്രത്യേക തപാൽ സ്റ്റാമ്പിന്റെ പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു.

മികച്ച സംവിധായകനുള്ള പുരസ്‌കാരം ലിജോ ജോസ് പെല്ലിശ്ശേരിയും (ജെല്ലിക്കട്ട്), മികച്ച നടനുള്ള പുരസ്‌കാരം സുരാജ് വെഞ്ഞാറമൂടും (ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, വികൃതി), നടിക്കുള്ള പുരസ്‌കാരം കനി കുസൃതിയും (ബിരിയാണി) ഏറ്റുവാങ്ങി. മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം ലഭിച്ച വാസന്തിയുടെ സംവിധായകരായ ഷിനോസ് റഹ്‌മാൻ, സജാസ് റഹ്‌മാൻ, നിർമാതാവ് സിജു വിൽസൻ എന്നിവരും മറ്റു വിഭാഗങ്ങളിലെ ജേതാക്കളും പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.

അരനൂറ്റാണ്ടുകാലം മലയാള സിനിമയുടെ കലാപരമായ പരിവർത്തനങ്ങൾക്കൊപ്പം സഞ്ചരിക്കുകയും ചലച്ചിത്രചരിത്രത്തിലെ നാഴികക്കല്ലുകളായ സിനിമകൾ സമ്മാനിക്കുകയും ചെയ്ത പ്രതിഭയാണ് ജെ.സി ഡാനിയേൽ പുരസ്‌കാരം നേടിയ ഹരിഹരനെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എം.ടി വാസുദേവൻ നായരുടെ 13 തിരക്കഥകൾക്കായി ഹരിഹരൻ ഒരുക്കിയ ചലച്ചിത്രാവിഷ്‌കാരങ്ങൾ മലയാളത്തിലെ മുഖ്യധാര സിനിമയെ പ്രമേയപരമായി നവീകരിക്കുന്നതിൽ നിർണായക പങ്കുവഹിച്ചതായി അദ്ദേഹം പറഞ്ഞു.

സിംഘുവിൽ സംഘര്‍ഷം; കര്‍ഷകരടക്കം 44 പേര്‍ അറസ്റ്റില്‍

ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മേയർ ആര്യാ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഡി. സുരേഷ്‌കുമാർ, കെ.ടി.ഡി.സി ചെയർമാൻ എം. വിജയകുമാർ, പോസ്റ്റ് മാസ്റ്റർ ജനറൽ കേരള മറിയാമ്മ തോമസ്, ജൂറി അധ്യക്ഷരായ മധു അമ്പാട്ട്, ഡോ: രാജകൃഷ്ണൻ, ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, സാംസ്‌കാരിക സെക്രട്ടറി റാണി ജോർജ്, ചലച്ചിത്ര അക്കാദമി വൈസ് ചെയർപേഴ്‌സൺ ബീനാപോൾ, സെക്രട്ടറി സി. അജോയ് തുടങ്ങിയവർ സംബന്ധിച്ചു.

Also Read :   സ്ത്രീകളിലെ യൂറിനറി ഇൻഫെക്ഷൻ; അറിയാം അകറ്റി നിർത്താം