വാഷിങ്ടണ്‍: കാലിഫോര്‍ണിയയിലെ പാര്‍ക്കില്‍ സ്ഥാപിച്ചിരുന്ന ഗാന്ധിയുടെ പ്രതിമ തകര്‍ത്തതായി റിപ്പോർട്ട്. അജ്ഞാതര്‍ തകര്‍ത്തത് വടക്കന്‍ കാലിഫോര്‍ണിയയിലെ ഡേവിസ് നഗരത്തിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ സ്ഥാപിച്ചിരുന്ന ആറടി ഉയരവും 294 കിലോ തൂക്കവുമുള്ള വെങ്കലത്തില്‍ തീര്‍ത്ത പ്രതിമയാണ്. പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഗാന്ധിയുടെ പ്രതിമയുടെ കാലിന്റെ ഭാഗം മുറിച്ചുമാറ്റിയ നിലയിലും മുഖത്തിന്റെ ഒരു ഭാഗം തകര്ത്തനിലയിലുമാണെന്നാണ്.
സിംഘുവിൽ അക്രമം അഴിച്ചുവിട്ടത് ജയ് ശ്രീറാം വിളിച്ചെത്തിയവരെന്ന് യെച്ചൂരി
ജനുവരി 27ന് പാര്‍ക്കിലെ ജീവനക്കാരനാണ് പ്രതിമ തകര്‍ത്ത നിലയില്‍ ആദ്യം കാണുന്നത്. തുടർന്ന് പാര്‍ക്കില്‍നിന്ന് പ്രതിമ അധികൃതര്‍ എടുത്തുമാറ്റി. സുരക്ഷിതമായ സ്ഥലത്ത് സൂക്ഷിച്ചതായും പരിശോധന നടത്തുമെന്നും ഡേവിസ് സിറ്റി കൗണ്‍സല്‍മാര്‍ ലൂക്കാസ് ഫ്രറിച്സ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക