തമിഴ്നാടിനു പുറമെ മറ്റുസംസ്ഥാനങ്ങളിലും ഏറെ ആരാധകരുള്ള നടനാണ് ധനുഷ്. ധനുഷ് നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘കർണ്ണൻ’. ഏറെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ പരിയേറും പെരുമാളിന് ശേഷം മാരി സെൽവരാജ് ഒരുക്കുന്ന ചിത്രമാണ് കർണ്ണൻ. പരിയേറും പെരുമാളിലൂടെ മാരി സെൽവരാജ് ഏറെ പ്രശംസ നേടിയിരുന്നു. പുതിയ ചിത്രം കർണ്ണന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. റിലീസ് അനൗൺസ്മെന്റ് ടീസറും പുറത്തിറക്കിയിട്ടുണ്ട്.
ഭക്തര്‍ വീടുകളില്‍ പൊങ്കാല ഇടണം; ആറ്റുകാല്‍ പൊങ്കാല ചടങ്ങ് മാത്രമാക്കും
കര്‍ണ്ണനിൽ രജിഷ വിജയനാണ് നായികയായി എത്തുന്നത്. ലാൽ, യോഗി ബാബു തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങള്‍. അദ്രങ്കി രേ’, ‘ജഗമേ തന്തിരം’, ആയിരത്തിൽ ഒരുവൻ രണ്ടാം ഭാഗം എന്നിവയാണ് ധനുഷിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന മറ്റു സിനിമകള്‍.
കുട്ടികള്‍ക്കുള്ള കോവിഡ് വാക്സിന് ഒക്ടോബറില്‍; നോവാവാക്സ് വാക്സിന് ജൂണില്‍ എത്തും
പ്രതികരിക്കാൻ ഇവിടെ എഴുതുക