Home ASTROLOGY നിങ്ങൾക്ക് ഈ ആഴ്ച എങ്ങനെ? സമ്പൂർണ നക്ഷത്രഫലം

നിങ്ങൾക്ക് ഈ ആഴ്ച എങ്ങനെ? സമ്പൂർണ നക്ഷത്രഫലം

ജനുവരി 31മുതൽ ഫെബ്രുവരി 06 വരെയുള്ള സമ്പൂർണ നക്ഷത്രഫലം

മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽ ഭാഗവും):

ഈയാഴ്ച മേടക്കൂറുകാർക്ക് പൊതുവേ ഗുണദോഷമിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക. ആഴ്ചയുടെ പകുതി കഴിയുന്നതോടെ കാര്യങ്ങൾ കൂടുതൽ അനുകൂലമാകും. ആരോഗ്യം നിലനിർത്താൻ കഴിയും. ജോലിയിൽ ചെറിയ തോതിൽ പുരോഗതി കണ്ടുതുടങ്ങും. തടസ്സങ്ങളെയെല്ലാം വിജയകരമായി മറികടക്കാൻ കഴിയും. കർമമേഖലയിൽ പുരോഗതി ദൃശ്യമാകും. ബിസിനസിൽ പുതിയ ആശയങ്ങൾ പ്രാവർത്തികമാക്കുന്നതിനു തുടക്കമിടും. സ്വന്തം പ്രവർത്തനങ്ങൾ മറ്റുള്ളവർക്കു കൂടി ഉപകാരപ്രദമാകുന്നതിൽ ആത്മസംതൃപ്‌തി തോന്നും. ധനപരമായ ഇടപാടുകളിൽ അധിക ശ്രദ്ധ പുലർത്തണം. ജാമ്യം നിൽക്കരുത്. വിദേശയാത്രയ്ക്ക് അനുമതി ലഭിക്കും. വിൽപനോദ്ദേശത്തോടു കൂടി ഭൂമി വാങ്ങാനിടവരും. പുതിയ സൗഹൃദബന്ധങ്ങൾ ആരംഭിക്കാൻ കഴിയും. എങ്കിലും തെറ്റിദ്ധാരണകൾ ഉണ്ടാകാതിരിക്കാൻ പ്രത്യേക കരുതൽ വേണം. ദൈവാനുഗ്രഹമുള്ളതിനാൽ മനസ്സിനു സ്വസ്ഥത അനുഭവപ്പെടും.

ഇടവക്കൂറ് (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും):

ഇടവക്കൂറുകാർക്ക് വ്യാഴം അനുകൂലഭാവത്തിലേക്കു മാറിയതിനാൽ പുതുവർഷത്തിലെ ആദ്യത്തെ ഈയാഴ്ച പൊതുവേ ഗുണഫലങ്ങൾ ആണ് അനുഭവപ്പെടുക. ആരോഗ്യം നിലനിർത്താൻ സാധിക്കും. വരുമാനത്തിൽ നേരിയ വർധന അനുഭവപ്പെടും. ഇടപെടുന്ന കാര്യങ്ങളിൽ വിജയം സ്വന്തമാക്കാൻ കഴിയും. കുടുംബത്തിൽ സ്വസ്ഥത നിലനിർത്താൻ സാധിക്കും. ബന്ധങ്ങൾ നിലനിർത്താൻ വിട്ടുവീഴ്ചയ്ക്ക് തയാറാകും. നീതിപൂർവമായ സമീപനത്താൽ സർവകാര്യവിജയം നേടും. മംഗളവേളയിൽ വച്ച് പുതിയ സ്നേഹബന്ധം ഉടലെടുക്കും. തൊഴിൽമേഖലയിൽ മികവു പ്രകടിപ്പിക്കുന്നതിനാൽ സൽകീർത്തിയും സജ്ജനപ്രീതിയും ഉണ്ടാകും. അശ്രദ്ധകൊണ്ട് പണനഷ്ടമുണ്ടാകും. സ്വന്തം ചുമതലകൾ മറ്റുള്ളവരെ ഏൽപ്പിക്കുന്നത് ദോഷഫലം ഉണ്ടാക്കും. വെല്ലുവിളികളെ അതിജീവിക്കാനുള്ള ആത്മവിശ്വാസമുണ്ടാകും. വിദേശത്ത് സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കും. ബന്ധുവിനെപ്പറ്റിയുള്ള മുൻധാരണകൾ തിരുത്തേണ്ടതായ സാഹചര്യങ്ങൾ ഉണ്ടാകും. പ്രത്യേക പരിഗണനയിൽ ഉദ്യോഗത്തിൽ സ്ഥാനക്കയറ്റമുണ്ടാകും. പങ്കാളിയിൽ നിന്നു കൂടുതൽ സ്നേഹവും സഹകരണവും ഉണ്ടാകും. ശത്രുക്കൾ കുറെശെയായി അനുകൂലമായിത്തുടങ്ങും. പക്ഷേ കൂടുതൽ ജാഗ്രത വേണം. പ്രണയകാര്യങ്ങളിൽ വലിയ പ്രതിസന്ധിക്കൊന്നും സാധ്യതയില്ല. വീട്ടുകാരിൽ നിന്നുള്ള എതിർപ്പു കുറയും.

മിഥുനക്കൂറ് (മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):

ഈയാഴ്ച മിഥുനക്കൂറുകാർക്ക് അഷ്ടമശ്ശനിയും അഷ്ടമവ്യാഴവും തുടരുന്നതിനാൽ എല്ലാ കാര്യങ്ങളിലും ജാഗ്രത വേണം. ദൈവാനുഗ്രഹത്തിനായി പ്രത്യേക പ്രാർഥനകൾ വേണം. അതിലൂടെ തടസ്സങ്ങൾ നീങ്ങും. ആരോഗ്യം മെച്ചപ്പെടും. ഏറ്റെടുത്ത കാര്യങ്ങൾ വിജയകരമായി ചെയ്തുതീർക്കാൻ കഴിയും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ കഴിയും. ആരോഗ്യസംരക്ഷണത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തും. സാമ്പത്തിക രംഗത്ത് നേരിട്ടിരുന്ന തടസ്സങ്ങൾ ഒരു പരിധി വരെ മാറും. നിലവിലുള്ള വീട് വിൽപന ചെയ്‌ത്‌ കൂടുതൽ സൗകര്യമുള്ള ഗൃഹം വാങ്ങാൻ ധാരണയുണ്ടാകും. പുതിയ വരുമാന സ്രോതസ്സുകൾ കണ്ടെത്തും. അനുകൂലമായ നിയമനടപടി വിപരീത സാഹചര്യങ്ങളെ നേരിടാൻ സഹായിക്കും. തൊഴിൽമേഖലകളിൽ നിന്നു പ്രതീക്ഷിച്ചതിനേക്കാൾ നേട്ടം ഉണ്ടാകും. പാരമ്പര്യ സ്വത്ത് രേഖാമൂലം പേരിൽ ലഭിക്കും. വാഹനം മാറ്റി വാങ്ങാൻ ധാരണയാകും. കാര്യങ്ങൾ വിചാരിച്ചതുപോലെ നടക്കും. സൗഹൃദ ബന്ധങ്ങളിലെ പ്രതിസന്ധികളെ വിജയകരമായി മറികടക്കാൻ കഴിയും. മനസ്സിന്റെ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ കഴിയും. സുഹൃത്തുക്കളിൽ നിന്നു സഹായം ലഭിക്കും.

കർക്കടകക്കൂറ് (പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയവും ആയില്യവും):

ഈയാഴ്ച കർക്കടകക്കൂറുകാർക്ക് പൊതുവേ ഗുണദോഷമിശ്രമായിട്ടായിരിക്കും ഫലങ്ങൾ അനുഭവപ്പെടുക. കണ്ടകശനി തുടരുന്നതിനാൽ കാര്യങ്ങളുടെ മെല്ലെപ്പോക്ക് തുടരും. എങ്കിലും ദൈവാനുഗ്രഹത്താൽ തടസ്സങ്ങൾ ഒന്നും ഉണ്ടാകില്ല. ആഴ്ചയുടെ രണ്ടാംപകുതിയിൽ തികച്ചും നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. ശരീരത്തിന്റെ ആരോഗ്യം വീണ്ടെടുക്കാൻ കഴിയും. കുടുംബത്തിൽ സ്വസ്ഥത നിലനിർത്താൻ കഴിയും. കുടുംബസമേതം മംഗളകർമങ്ങളിൽ പങ്കെടുക്കാനിടവരും. സഹായം അപേക്ഷിച്ചെത്തുന്നവരുടെ ആവശ്യങ്ങൾ നടത്തിക്കൊടുക്കാൻ കഴിയുന്നതിൽ ആത്മസംതൃപ്‌തി തോന്നും. സേവനസാമർഥ്യത്താൽ സൽകീർത്തിയുണ്ടാകും. ചർച്ചകൾ സന്ധിസംഭാഷണം എന്നിവയ്ക്ക് നേതൃത്വം കൊടുക്കാനും അതിലൂടെ വിജയം കൈവരിക്കാനും അവസരമുണ്ടാകും. പ്രവർത്തനങ്ങളിൽ അനുഭവഫലം ഉണ്ടാകും. ഉദ്യോഗത്തോടനുബന്ധമായി ഉപരിപഠനത്തിന് ചേരാനിടവരും. നിർണായക തീരുമാനങ്ങളെടുക്കാൻ വിദഗ്‌ധ ഉപദേശം തേടും. ചില ദിവസങ്ങളിൽ പ്രതീക്ഷിക്കാത്ത തടസ്സങ്ങൾ അനുഭവപ്പെടുന്നതായി തോന്നും. സുഹൃത്തുക്കളിൽ നിന്നു സഹായം ലഭിക്കും. മനസ്സിന്റെ സ്വസ്ഥത നിലനിർത്താൻ കഴിയും.

Also Read :  നിയമസഭാ തെരഞ്ഞെടുപ്പ്; നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു

ചിങ്ങക്കൂറ് (മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും):

ചിങ്ങക്കൂറുകാർക്ക് കണ്ടകശനി പോലുള്ള ശനിദോഷങ്ങളൊന്നും ഇല്ലാത്തതിനാൽ ഏറ്റെടുത്ത ദൗത്യങ്ങൾ പൂർത്തിയാക്കുന്നതിന് തടസ്സങ്ങൾ ഒന്നും ഉണ്ടാകില്ല. എങ്കിലും ദൈവാനുഗ്രഹത്തിന് പ്രത്യേക പ്രാർഥനകൾ വേണം. അതിലൂടെ പ്രതിസന്ധികളെ മറികടക്കാൻ കഴിയും. കാര്യങ്ങൾ നല്ല നിലയിൽ മുന്നോട്ടു കൊണ്ടുപോകാൻ കഴിയും. പ്രതിസന്ധികളിൽ തളരാതെ പ്രവർത്തിക്കാൻ ആർജവമുണ്ടാകും. കീഴ്‌ജീവനക്കാരെ പിരിച്ചുവിടാൻ മേലധികാരികളിൽ നിന്നു ഉത്തരവു ലഭിക്കും. സാമ്പത്തിക വരുമാനം കുറഞ്ഞുവരുന്നതിനാൽ ചെലവിനങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തും. ചില പ്രത്യേക സാഹചര്യങ്ങളെ നേരിടാൻ ജീവിത പങ്കാളിയുടെ നിർദേശങ്ങൾ സ്വീകരിക്കും. സഹപാഠികളോടൊപ്പം ഉപരിപഠനത്തിന് ചേരാനിടവരും. വ്യവസ്ഥയില്ലാത്തതിനാലും ആദർശങ്ങൾക്ക് വിരുദ്ധമായതിനാലും പൊതുപ്രവർത്തനങ്ങളിൽ നിന്നു പിന്മാറും. ബിസിനസ് രംഗത്തേക്ക് കടക്കാൻ അനുകൂലമായ സാഹചര്യം വരും. അൽപം മനസ്സു വച്ചാൽ വിചാരിച്ച കാര്യങ്ങൾ നടക്കും. പ്രണയപങ്കാളിയുടെ സംശയങ്ങളും തെറ്റിദ്ധാരണയുമെല്ലാം മാറിക്കിട്ടും. പ്രതിസന്ധികളെയെല്ലാം മറികടക്കാൻ കഴിയും. കാര്യങ്ങൾ വിചാരിച്ചതു പോലെയാക്കിയെടുക്കാം.

കന്നിക്കൂറ് (ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്തിര ആദ്യത്തെ പകുതിയും):

ഈയാഴ്ച കന്നിക്കൂറുകാർക്ക് പൊതുവേ അനുകൂലമായ ഫലങ്ങളാണ് അനുഭവപ്പെടുക. ചില ദിവസങ്ങളിൽ വേണ്ടത്ര വിജയം കിട്ടുന്നില്ലെന്നു തോന്നും. രോഗാരിഷ്ടങ്ങളിൽ നിന്നു മോചനം ലഭിക്കും. കടബാധ്യതകളിൽ കുറെയൊക്കെ തീർക്കാൻ സാധിക്കും. ജോലിരംഗത്തു പുരോഗതി കാണപ്പെടും. മാതാപിതാക്കളോടൊപ്പം താമസിക്കാൻ അന്യദേശയാത്ര പുറപ്പെടും. നിക്ഷേപസമാഹരണത്തിൽ ലക്ഷ്യപ്രാപ്‌തി നേടും. ആത്മാർഥ സുഹൃത്തുക്കൾ കുടുംബസമേതം വിരുന്നുവരും. അനവസരങ്ങളിലുള്ള വാക്കുകൾ അബദ്ധങ്ങൾക്കു വഴിയൊരുക്കും. രക്തസമ്മർദ്ദം, പ്രമേഹം, രക്തദൂഷ്യം തുടങ്ങിയവ വർധിക്കുന്നതിനാൽ അസ്വാസ്ഥ്യമനുഭവപ്പെടും. നിയമനടപടി നേരിടേണ്ടതായി വരും. ഔദ്യോഗികമായ അനിശ്ചിതാവസ്ഥ തുടരുന്നതിനാൽ സമീപകാലത്ത് വാങ്ങിയ ഗൃഹം വിൽക്കാൻ തീരുമാനിക്കും. പങ്കാളിയിൽ നിന്നു നല്ല അനുഭവങ്ങൾ നിലനിർത്താൻ കഴിയും. പ്രതിസന്ധികളെ മറികടക്കാൻ കഴിയും. വിചാരിക്കുന്ന കാര്യങ്ങൾ നടത്തിയെടുക്കാൻ കഴിയും. മനസ്സിന്റെ സ്വസ്ഥത നിലനിർത്താനും സാധിക്കും. പുതിയ സൗഹൃദബന്ധങ്ങൾ ആരംഭിക്കാൻ കഴിയും

തുലാക്കൂറ് (ചിത്തിര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):

ഈയാഴ്ച തുലാക്കൂറുകാർക്ക് കാര്യങ്ങൾ പൊതുവേ അനുകൂലമായിരിക്കും. കണ്ടകശനി തുടരുന്നുണ്ടെങ്കിലും ദോഷങ്ങളൊന്നും കാര്യമായി അനുഭവപ്പെടില്ല. കാര്യങ്ങൾ വിചാരിച്ചതു പോലെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയും. തടസ്സങ്ങളെയെല്ലാം വിജയകരമായി മറികടക്കാൻ കഴിയും. മനസ്സിന്റെ സ്വസ്ഥത നിലനിർത്താൻ കഴിയും. മംഗളകർമങ്ങളിൽ സജീവസാന്നിധ്യം വേണ്ടി വരും. കടം കൊടുത്ത സംഖ്യ തിരിച്ചു ലഭിക്കും. ലാഭേച്ഛ ഇല്ലാതെ ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് സമൂഹമധ്യത്തിൽ അംഗീകാരം ലഭിക്കും. പൊതുപ്രവർത്തന രംഗത്ത് സജീവമാകാൻ ഇത് പ്രേരണയാകും. തൊഴിൽപരമായ ആവശ്യങ്ങൾക്കു വേണ്ടി ദീർഘദൂര യാത്രകൾ വേണ്ടിവരും. അവ്യക്തമായ പണമിടപാടുകൾ, ജാമ്യം നിൽക്കൽ മുതലായവയിൽ നിന്നു വിട്ടു നിൽക്കണം. വാഹന ഉപയോഗത്തിൽ അധിക ശ്രദ്ധ പുലർത്തണം. ചില ദിവസങ്ങളിൽ ദൈവാനുഗ്രഹം വേണ്ടത്ര അനുഭവപ്പെടുന്നില്ലെന്നു തോന്നും. എങ്കിലും തടസ്സങ്ങളെയെല്ലാം മറികടക്കാൻ കഴിയും. കാര്യങ്ങൾ വിചാരിച്ചതു പോലെ നടക്കും. പങ്കാളിയിൽ നിന്നു മനസ്സിനു സന്തോഷം പകരുന്ന അനുഭവങ്ങൾ ഉണ്ടാകും.

വൃശ്ചികക്കൂറ് (വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും):

ഈയാഴ്ച വൃശ്ചികക്കൂറുകാർക്ക് തികച്ചും അനുകൂലമായ അനുഭവങ്ങളാണു പ്രതീക്ഷിക്കാവുന്നത്. കാര്യങ്ങൾ വിചാരിച്ചതു പോലെ എളുപ്പത്തിൽ പൂർത്തിയാക്കാൻ പറ്റും. കുടുംബാംഗങ്ങൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ അകലും. കുടുംബസമാധാനം വർധിക്കും. സഹോദരങ്ങളുടെ ക്ഷേമത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തും. വ്യാപാര വ്യവസായ സ്ഥാപനങ്ങളിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തും. പൂർവിക സ്വത്തിൽ ഗൃഹനിർമാണ പ്രവർത്തനങ്ങൾ തുടങ്ങും. അസാധ്യമെന്നു തോന്നുന്ന പലതും അശ്രാന്ത പരിശ്രമത്താൽ സാധിക്കും. അവധിയെടുത്ത് മംഗളകർമങ്ങളിൽ പങ്കെടുക്കും ജോലിരംഗത്ത് സ്വസ്ഥത ഉണ്ടാകും. വരുമാന വർധനയ്ക്കുള്ള പുതിയ വഴികൾ കണ്ടെത്താൻ സാധിക്കും. പങ്കാളിയിൽ നിന്നു സ്നേഹവും സഹകരണവും ലഭിക്കും. നല്ല വാക്കുകൾ കൊണ്ട് പ്രണയപങ്കാളിയുടെ മനസ്സു കീഴടക്കാൻ കഴിയും. വിചാരിച്ച കാര്യങ്ങളെല്ലാം നടത്തിയെടുക്കാൻ സാധിക്കും. പുതിയ സ്ഥാനലബ്ധിക്കും സാധ്യത.

Also Read :  അടിസ്ഥാന യോഗ്യത പ്ലസ്ടു ;പി എസ് സി പ്രാഥമിക പരീക്ഷയുടെ തിയതികള്‍ പ്രഖ്യാപിച്ചു

ധനുക്കൂറ് (മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും):

ഈയാഴ്ച ധനുക്കൂറുകാർക്ക് ജോലിരംഗത്തും കുടുംബകാര്യങ്ങളിലും അനുകൂലമായ ഫലങ്ങളാണു പ്രതീക്ഷിക്കാവുന്നത്. രോഗാരിഷ്ടങ്ങളിൽ നിന്നു മോചനം ലഭിക്കും. ആരോഗ്യം വീണ്ടെടുക്കാൻ കഴിയും. ജോലിരംഗത്തു കൂടുതൽ അംഗീകാരം നേടിയെടുക്കാൻ കഴിയും. കുടുംബത്തിൽ സ്വസ്ഥത നിലനിർത്താൻ കഴിയും. സ്ഥിതിഗതികൾ വിലയിരുത്തി പുതിയ വ്യാപാര വ്യവസായങ്ങൾക്ക് തുടക്കം കുറിക്കും. വിദേശയാത്രയ്ക്കും തടസ്സങ്ങൾ നീങ്ങും. വീടിന്റെ അറ്റകുറ്റപ്പണികൾ തുടങ്ങിവയ്ക്കും. മത്സരപരീക്ഷകൾ, ഇന്റർവ്യൂ എന്നിവയിൽ ശോഭിക്കാൻ കഴിയും. തൊഴിൽപരമായ ആവശ്യങ്ങൾക്കായുള്ള യാത്രാക്ലേശം വർധിക്കും. പുതിയ സംരഭങ്ങളിൽ മുതൽ മുടക്കാൻ തയാറാകും. മക്കളുടെ വിദ്യാഭ്യാസകാര്യത്തിൽ ആശങ്ക വർധിക്കും. പലപ്പോഴും ഒറ്റയ്ക്കാകുന്നതു പോലെയുള്ള തോന്നലുകൾ വർധിക്കും. പ്രതികൂല സാഹചര്യങ്ങളെ നേരിടാൻ സ്വയംപര്യാപ്‌തത ആർജിക്കും. മനഃശാന്തിക്കായി ആത്മീയ ചിന്തകളിൽ അഭയം തേടും. പുതിയ സുഹൃദ്ബന്ധം ആരംഭിക്കാൻ സാധിക്കും. ദൈവാനുഗ്രഹത്തിനായി പ്രാർഥനകൾ വേണം.

മകരക്കൂറ് (ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും):

ഈയാഴ്ച മകരക്കൂറുകാർക്ക് കണ്ടകശനിയും വ്യാഴദോഷവും തുടരുന്നതിനാൽ പൊതുവേ ഗുണദോഷമിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ കഴിയും. വരുമാനത്തിൽ ചെറിയ തോതിൽ വർധനയുണ്ടാകും. നേരത്തെ തീരുമാനിച്ചിരുന്ന ഔദ്യോഗിക യാത്രകൾക്ക് തടസം ഉണ്ടാകും. കുടുംബസമേതം പുണ്യദേവാലയദർശനം നടത്താൻ അവസരമുണ്ടാകും. സ്വയമെടുത്ത തീരുമാനങ്ങൾ പലതും അബദ്ധമായിരുന്നുവെന്ന തിരിച്ചറിവോടെ മാതാപിതാക്കളെ അനുസരിക്കാൻ തയാറാകും. പ്രലോഭനങ്ങൾക്കു പിന്നിലെ അപകടങ്ങൾ തിരിച്ചറിയും. ധാർമിക പ്രവൃത്തികളിൽ താൽപര്യം വർധിക്കും. വിദേശത്ത് സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കും. ഉദരരോഗപീഡകളാൽ അസ്വാസ്ഥ്യമനുഭവപ്പെടും. അപേക്ഷകളിൽ അനുകൂല നടപടി ഉണ്ടാകും. തടസ്സങ്ങളെല്ലാം മാറിക്കിട്ടും. വലിയ പ്രതിസന്ധികളൊന്നും ഉണ്ടാകില്ല. മനസ്സിന്റെ സ്വസ്‌ഥത നിലനിർത്താൻ കഴിയും. പങ്കാളിയുമായുള്ള പിണക്കങ്ങളും അഭിപ്രായ വ്യത്യാസങ്ങളും തീർക്കാൻ കഴിയും.

കുംഭക്കൂറ് (അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും)

ഈയാഴ്ച കുംഭക്കൂറുകാർക്ക് എല്ലാ കാര്യങ്ങളിലും ജാഗ്രത വേണം. ആഴ്ചയുടെ ആദ്യപകുതിയിൽ ആരോഗ്യപ്രശ്നങ്ങളിൽ നിന്നു കുറെയൊക്കെ മോചനം ലഭിക്കും. ജോലിയിൽ ഉയർന്ന സ്ഥാനം ലഭിക്കാൻ ഇടയുണ്ട്. ചൊവ്വ, ബുധൻ ദിവസങ്ങളിൽ മനസ്സിനു സ്വസ്ഥത കുറയുന്നതു പോലെ തോന്നും. ശരീരസുഖം കുറയുമെങ്കിലും വലിയ പ്രതിസന്ധിയിലൊന്നും പെടില്ല. ജോലിയിൽ പുരോഗതി കാണപ്പെടും. മത്സരങ്ങളിൽ വിജയിക്കും. പൂർവികർ അനുവർത്തിച്ചുവരുന്ന ആചാരാനുഷ്ഠാനങ്ങൾ പിന്തുടരാൻ തയാറാകും. ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും. തൊഴിൽമേഖലകളിൽ സമ്മർദ്ദം വർധിക്കും. അർഹമായ പൂർവിക സ്വത്ത് രേഖാപരമായി ലഭിക്കും. ഗൃഹത്തിന്റെ അറ്റകുറ്റപ്പണികൾ തുടങ്ങി വയ്ക്കും. തർക്കങ്ങളും പരാതികളും നേരിടേണ്ടതായ സാഹചര്യം വരാം. എടുത്തുചാടിയുള്ള തീരുമാനങ്ങൾ അബദ്ധത്തിൽ കലാശിക്കും. ഓർമക്കുറവ് മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ മനഃസ്വസ്ഥത കുറയ്ക്കും.ആരോപണങ്ങളെ അതിജീവിയ്ക്കും. പുതിയ വരുമാനമാർഗം കണ്ടെത്താനുള്ള ശ്രമം തുടങ്ങും.ദൈവാനുഗ്രഹത്തിനായി പ്രത്യേക പ്രാർഥനകൾ ആവശ്യമാണ്. വലിയ പ്രതിസന്ധികളൊന്നും അനുഭവപ്പെടില്ല. പങ്കാളിക്കു നിസ്സാര കാര്യത്തെച്ചൊല്ലി തോന്നിയിരുന്ന സംശയവും തെറ്റിദ്ധാരണയുമൊക്കെ മാറും

മീനക്കൂറ് (പൂരുരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്തൃട്ടാതിയും രേവതിയും):

ഈയാഴ്ച മീനക്കൂറുകാർക്ക് അനുകൂലമായ ഫലങ്ങൾ ആണ് അനുഭവപ്പെടുക. വിചാരിച്ച കാര്യങ്ങൾ നേടിയെടുക്കാൻ കഴിയും. രോഗാരിഷ്ടങ്ങളിൽ നിന്നു മോചനം ലഭിക്കും. ദൈവാനുഗ്രഹമുള്ളതിനാൽ പ്രതിസന്ധികളെ മറികടക്കാൻ കഴിയും. ജോലിരംഗത്തു കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കിയെടുക്കാൻ കഴിയും. കുടുംബത്തിലും സ്വസ്ഥതയും സമാധാനവും നിലനിർത്താൻ കഴിയും. കൃത്യനിർവഹണത്തിൽ ലക്ഷ്യപ്രാപ്‌തി നേടും. സുതാര്യതയുള്ള പ്രവർത്തനങ്ങളാൽ വിമർശനങ്ങളെ അതിജീവിക്കാൻ ഉപകരിക്കും. അധ്വാനഭാരം വർധിക്കുന്ന വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. വിൽപനോദ്ദേശത്തോടുകൂടി ഭൂമി വാങ്ങാനിടവരും. കുടുംബാംഗങ്ങളുടെ ആവശ്യങ്ങൾക്ക് പ്രഥമ പരിഗണന നൽകും. ഏറെക്കുറെ പൂർത്തിയായ ഗൃഹത്തിൽ താമസിച്ചു തുടങ്ങും. സഹായസ്ഥാനത്തുള്ളവർ വിപരീതമായി തീരും. വിദൂരപഠനത്തിന് പ്രവേശനം ലഭിക്കും. ബന്ധുസഹായമുണ്ടാകും. ഏറ്റെടുത്ത ഉദ്യമം പൂർത്തീകരിക്കാൻ സാധിക്കും. ദൈവാനുഗ്രഹമുള്ളതിനാൽ വിചാരിച്ച കാര്യങ്ങൾ തടസ്സങ്ങളൊന്നും ഇല്ലാതെ നടത്തിയെടുക്കാൻ സാധിക്കും. മനസ്സിന്റെ സ്വസ്ഥത നിലനിർത്താനും കഴിയും. പങ്കാളിയിൽ നിന്നു കൂടുതൽ സ്നേഹവും സഹകരണവും ഉണ്ടാകും