ഐഡിയ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ ഗായകനാണ് സോമദാസ്. ആലാപന ശൈലി ആയിരുന്നു സോമദാസിനെ വ്യത്യസ്തനാക്കിയത്. ബിഗ് ബോസ് മലയാളം സീസണ് 2വില്‍ മത്സരാര്‍ത്ഥി ആയിരുന്നു സോമദാസ്. കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കുമ്പോഴാണ് താരത്തിന്റെ അപ്രതീക്ഷിത വേര്‍പാട്.
കൊവിഡ് ബാധയെ തുടര്‍ന്നാണ് സോമദാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് വൃക്കയ്ക്കും രോഗബാധ കണ്ടെത്തുക ആയിരുന്നു. കഴിഞ്ഞ ദിവസം കൊവിഡ് മുക്തനായെങ്കിലും തീവ്ര പരിചരണ വിഭാഗത്തില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റാന്‍ ഇരിക്കെയാണ് ഹൃദയാഘാതം സംഭവിച്ചത്.
അടുത്തിടെ ഒരു സ്റ്റേജ് ഷോയില്‍ പങ്കെടുത്ത് തിരിച്ചു വന്നതിനു ശേഷമാണ് സോമദാസിന് കൊവിഡ് ബാധിക്കുന്നത്. തുടര്‍ന്ന് ആശുപത്രിയിലായി. മദ്യപിക്കാന്‍ പാടില്ലാതിരുന്നിട്ടും ഷോ കഴിഞ്ഞ ശേഷം മദ്യപിച്ചത് നില കൂടുതല്‍ സങ്കീര്ണമാക്കിയതായും സംശയമുണ്ട്. മദ്യപിക്കരുത് എന്ന് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം ഉണ്ടായിരുന്നിട്ടും മദ്യപിച്ചത് കരളിന്റെ ആരോഗ്യത്തെ ബാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ബിഗ് ബോസിലുള്ള സമയത്താണ് അസുഖം വന്നതിനെ തുടര്‍ന്ന് സോമദാസ് ഷോയില്‍ നിന്നും വീട്ടിലേക്ക് മടങ്ങിയത്. മക്കളുടെ വിശേഷങ്ങളാണ് സോമദാസ് ബിഗ് ബോസില്‍ കൂടുതല്‍ സമയവും പറഞ്ഞിരുന്നത്. നാല് മക്കളാണ് താരത്തിന്. മിസ്റ്റര്‍ പെര്‍ഫെക്ട്, മണ്ണാംകട്ടിയും കരിയിലയും തുടങ്ങി നിരവധി സിനിമകളില്‍ ഗാനം ആലപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക