കണ്ണൂര്‍ :കാഞ്ഞിരങ്ങാട് റൂഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മാര്‍ച്ചില്‍ ആരംഭിക്കുന്ന ആറ് ദിവസത്തെ സൗജന്യ കളിമണ്‍ ആഭരണ നിര്‍മ്മാണ പരിശീലനത്തിന് 18 നും 45 നും ഇടയില്‍ പ്രായമുള്ള കണ്ണൂര്‍, കാസര്‍കോട്, വയനാട്, മാഹി എന്നിവിടങ്ങളില്‍ നിന്നുള്ള യുവതി യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
എന്റെ ഗാനം അയാളെ ആത്മഹത്യയില്‍ നിന്ന് പിന്തിരിപ്പിച്ചു; വിസ്മയിപ്പിച്ച സംഭവം പങ്കു വെച്ച് ചിത്ര
ബി പി എല്‍ ആണെന്ന് തെളിയിക്കുന്ന അംഗീകൃത രേഖയുള്ളവര്‍, സ്വാശ്രയ സംഘത്തില്‍ അംഗമായുള്ള എ പി എല്‍ വ്യക്തികള്‍, കുടുംബശ്രീ അംഗങ്ങള്‍, സ്വന്തം പേരില്‍ തൊഴിലുറപ്പ് കാര്‍ഡ് ഉള്ള വ്യക്തികള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം.
താല്പര്യമുള്ളവര് പേര്, വയസ്സ്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ സഹിതമുള്ള അപേക്ഷ ഡയറക്ടര്‍, റുഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, പി ഒ കാഞ്ഞിരങ്ങാട്, കണ്ണൂര്‍ 670142 എന്ന വിലാസത്തില്‍ ഫെബ്രുവരി 13 ന് മുമ്പ് ലഭിക്കത്തക്കവിധം അയക്കണം. ബി പി എല്‍ വിഭാഗത്തില്‍ പെട്ടവര്‍ക്കും താമസിച്ചു പഠിക്കാന്‍ താല്പര്യപ്പെടുന്നവര്ക്കും മുന്‍ഗണന. ഫോണ്‍: 0460-2226573, 8301995433, 9496611644, 8590324046, 6238275872.
പ്രതികരിക്കാൻ ഇവിടെ എഴുതുക