വീണ്ടും പ്രേക്ഷകരെ ആവേശം കൊള്ളിക്കാൻ ജോജു ജോർജ് എത്തുന്നു. നടൻ ജോഷ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘ജില്ലം പെപ്പരെ’ എന്ന സിനിമയിൽ അല്‍ഷിമേഴ്സ് രോഗിയുടെ വേഷത്തിൽ എത്താനൊരുങ്ങുകയാണ് നടൻ. ഒരു ചെണ്ടക്കാരന്റെ രണ്ട് കാലഘട്ടങ്ങളെയാണ് ‘ജില്ലം പെപ്പരെ’ യിൽ ജോജു അവതരിപ്പിക്കുന്നത്.
സംവിധായകൻ മേജര്‍ രവിയോടൊപ്പം നിരവധി സിനിമകളിൽ സഹ സംവിധായകനായിരുന്ന ജോഷിന്റെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭം കൂടിയാണ് ‘ജില്ലം പെപ്പരെ’. മേജര്‍ രവിയും സന്തോഷ് ടി കുരുവിളയും ചേര്‍ന്ന് മൂൺ ഷോട് എന്റര്‍ടെയ്ൻമെന്റ്സ് ആൻഡ് എംആര്‍ പ്രൊഡക്ഷൻസിന്റെ ബാനരിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഇന്‍ഫോക്ക്: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സ്ഥിരം വേദിയാകാനൊരുങ്ങി പയ്യന്നൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക