രാജ്യത്ത് സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്ന സ്കൂള്‍ കുട്ടികളുടെ എണ്ണത്തില്‍ വൻ വർധനവെന്ന് റിപ്പോർട്ട്. അവസാന രണ്ട് വര്‍ഷങ്ങളില്‍ 36 ശതമാനം മാത്രമായിരുന്നു വളര്‍ച്ചയെങ്കില്‍ ഇപ്പോള്‍ 61 ശതമാനമായി അതുയർന്നെന്നാണ് വിവരം. കംപ്യൂട്ടര്‍, ലാപ്ടോപ്പ്, സ്മാര്‍ട്ട്ഫോണ്‍ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തിലും വലിയ വർധനവുണ്ടായെന്നാണ് സർവേ റിപ്പോർട്ട്.
‘കാത്തിരിക്കുകയാണ്’! ഉപ്പും മുളകും അവസാനിച്ചതിനെക്കുറിച്ച് പ്രതികരണവുമായി ബാലുവും നീലുവും
2020-21 വര്‍ഷത്തെ സാമ്പത്തിക സര്‍വേയിലാണ് വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. വിദൂര വിദ്യാഭ്യാസവും വീടുകളില്‍ ഇരുന്നുള്ള തൊഴിലുകളുടെയും എണ്ണത്തിലുണ്ടായ വർധനവാണ് സ്മാർട്ട്ഫോൺ ഉപയോഗത്തിലുണ്ടായ വർധനവിന് കാരണമെന്നാണ് സർവേ ചൂണ്ടിക്കാണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക