മാനസിക അടുപ്പമില്ലായ്മ മുതൽ പല തരത്തിലുള്ള രോഗങ്ങൾ തുടങ്ങിയവയാണ് ലൈംഗിക തളർച്ചയിലേക്ക് നയിക്കുന്നത്.
1. വിഷാദം- വിഷാദം ലൈംഗിക തളർച്ചയിലെ പ്രധാന വില്ലനാണ്. ലൈംഗികപ്രശ്നമുള്ള 40 ശതമാനം പേരിലും വിഷാദം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇത് ലൈംഗിക താൽപര്യക്കുറവിലേക്കു നയിക്കുകയും ഒടുവിൽ ശേഷിക്കുറവായി മാറുകയും ചെയ്യും.
2. ഉത്കണ്ഠ- ലൈംഗികതയെ കുറിച്ചുള്ള പൊതുവായ ഉത്കണ്ഠയും അതിന്റെ വകഭേദമായ പെർഫോമൻസ് ആങ്സൈറ്റിയും ലൈംഗികതയെ തളർത്തിക്കളുയും.
3. സ്കീസോഫ്രീനിയ- സ്കീസോഫ്രീനിയ എന്ന മനോരോഗബാധ ലൈംഗികതയെ മരവിപ്പിക്കും. രോഗചികിത്സയ്ക്കൊപ്പം ഇവിടെ ലൈംഗിക ചികിത്സയും വേണം.
4. ആന്റിസോഷ്യൽ പേഴ്സണാലിറ്റി ഡിസോർഡർ- ഈ വ്യക്തിത്വ വൈകല്യം ലൈംഗികാതിക്രമങ്ങൾക്കു കാരണമാകാറുണ്ട്.
5. പുകവലിയും മദ്യപാനവും- പതിവായി പുകവലിക്കുന്ന മദ്യപിക്കുന്ന വ്യക്തികളിൽ ലൈംഗിക ഉദ്ധാരണം ഉണ്ടാകും.
6. പ്രമേഹം- ലൈംഗികതയെ ബാധിക്കുന്ന ഏറ്റവും വ്യാപകമായ ആരോഗ്യപ്രശ്നമാണ് പ്രമേഹം. പ്രമേഹം നിയന്ത്രണവിധേയമാകാതെ പോയാൽ ഇത് ലൈംഗികതയെ സാരമായി ബാധിക്കും.
7. കരൾ രോഗങ്ങൾ- കരൾ രോഗങ്ങൾ മൂലം സെക്സ് ഹോർമോണിലുണ്ടാകുന്ന മാറ്റങ്ങൾ താൽപര്യനഷ്ടത്തിനു കാരണമായി മാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക