കർഷക സമരത്തിൽ കേന്ദ്ര സർക്കാരിന് പിന്തുണ അറിയിച്ച് മേജർ രവി. ഇന്ത്യയ്ക്ക് സ്വന്തം പ്രശ്നങ്ങൾ പരിഹരിക്കാനറിയാമെന്നും ബാഹ്യ ഇടപെടലുകൾ സ്വീകരിക്കില്ല എന്നുമാണ് മേജർ രവി ഫെയ്സ്ബുക്കിലൂടെ പറഞ്ഞത്.
ഇന്ത്യയുടെ പരമാധികാരത്തിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ല. സ്വന്തം, പ്രശ്നങ്ങൾ പരിഹരിക്കാൻ ഇന്ത്യയ്ക്ക് അറിയാം, ബാഹ്യ ഇടപെടലുകൾ സ്വീകരിക്കുന്നതല്ല. അദ്ദേഹം കുറിച്ചു.
നേരത്തെ മലയാള താരം ഉണ്ണി മുകുന്ദനും ക്യാമ്ബെയിന്റെ ഭാഗമായി എത്തിയിരുന്നു. ഇന്ത്യ വികാരമാണെന്നും പരമാധികാരത്തില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നുമാണ് ഉണ്ണി മുകുന്ദന് പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക