കണ്ണൂർ :ജില്ലാ എംപ്ലോയ്മെന്റ് എക്ചേഞ്ചിനോടനുബന്ധിച്ചുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി ആറ് ശനിയാഴ്ച രാവിലെ 10 മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ തലശ്ശേരി ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ വണ്‍ ടൈം രജിസ്ട്രേഷന് നടത്തുന്നു. താല്പര്യമുള്ള 50 വയസില്‍ കുറവ് പ്രായമുള്ള ഉദേ്യാഗാര്‍ഥികള്‍ക്ക് ആധാര്‍/വോട്ടേഴ്സ് ഐ ഡി/ഡ്രൈവിംഗ് ലൈസന്‍സ്/പാസ്പോര്‍ട്ട്/പാന്‍കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലും ഒന്നിന്റെ കോപ്പിയും 250 രൂപ ഫീസും സഹിതം രജിസ്റ്റര്‍ ചെയ്ത് തുടര്‍ന്ന് നടക്കുന്ന എല്ലാ ഇന്റര്‍വ്യൂവിനും പങ്കെടുക്കാം. രജിസ്ട്രേഷന് ഹാജരാകുന്ന ഉദേ്യാഗാര്‍ഥികള്‍ക്ക് സാധുതയുള്ള ഇ മെയില്‍ ഐഡിയും ഫോണ്‍ നമ്പറും ഉണ്ടായിരിക്കണം. ഫോണ്‍: 0497 2707610.
പ്രതികരിക്കാൻ ഇവിടെ എഴുതുക