തിരുവനന്തപുരം: കേരള സംസ്ഥാന വികലാംഗ ക്ഷേമ ഭിന്നശേഷി കോർപ്പറേഷൻ സഹായ ഉപകരണ നിർമ്മാണ കേന്ദ്രത്തിനും ഷോറൂമിന്റെ അനുബന്ധ പ്രവര്‍ത്തനങ്ങൾക്കു മായി 3.11 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ.
നെയ്യാറ്റിന്‍കരയില്‍ അമ്മയെ കൊന്ന് മകന് ആത്മഹത്യ ചെയ്തു
കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ വടക്കന്‍ ജില്ലകളിലെ ഭിന്നശേഷിക്കാർക്കായി കണ്ണൂർ കൊളപ്പയില്‍ ആരംഭിക്കുന്ന ഭിന്നശേഷി സഹായ ഉപകരണ നിര്‍മ്മാണ പരിശീലന കേന്ദ്രത്തിന് 2.97 കോടി രൂപയുടേയും തിരുവനന്തപുരം ആസ്ഥാന മന്ദിരത്തിനോടനുബന്ധിച്ച് ആരംഭിക്കുന്ന ഷോറൂം കം എക്സ്പീരിയൻസ് സെന്ററിന്റെ നിര്‍മ്മാണത്തിനായി മുമ്ബ് നല്കിയ 2.3 കോടിക്ക് പുറമേ അധികമായി 14.72 ലക്ഷം രൂപയുടേയും ഭരണാനുമതിയാണ് നല്‍കിയതെന്നും മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക