ജമ്മു കശ്മീരിൽ 4ജി ഇന്റർനെറ്റ് സേവനം പുനഃസ്ഥാപിക്കും. നീണ്ട പതിനെട്ട് മാസങ്ങൾക്കു ശേഷമാണ് 4ജി ഇന്റർനെറ്റ് സേവനം പുനഃസ്ഥാപിക്കുന്നത്. പ്രത്യേക പദവി ജമ്മു കശ്മീരിന് നൽകുന്ന നിയമം റദ്ദാക്കിയ കേന്ദ്ര സർക്കാരിന്റെ നീക്കത്തെ തുടർന്നായിരുന്നു 2019 ഓഗസ്റ്റ് അഞ്ചിന് ജമ്മുവിൽ ഇന്റർനെറ്റ് സേവനം നിർത്തലാക്കിയത്.
മുണ്ടേരിക്കടവ് ഇക്കോ ടൂറിസം പദ്ധതി; പ്രവൃത്തി ഉദ്ഘാടനം ഫെബ്രുവരി ഏഴിന്
എന്നാൽ തുടർന്നുള്ള സുപ്രീംകോടതി വിധി പ്രകാരം ഇന്റർനെറ്റ് സേവനം പ്രദേശത്ത് പുനഃസ്ഥാപിച്ചിരുന്നു. ചെറിയ വേഗതയിലുള്ള ഇന്റർനെറ്റ് സേവനമാണ് പുനഃസ്ഥാപിച്ചിരുന്നത്. ഇതിനു പിന്നാലെയാണ് ഇപ്പോൾ 4ജി സേവനം പുനഃസ്ഥാപിക്കാനുള്ള നീക്കം കൂടി നടക്കുന്നത്. ജമ്മു കശ്മീർ ഭരണകൂട വക്താവ് രോഹിത്ത് കൻസലാണ് ഇത് സംബന്ധിച്ചുള്ള വിശദീകരണം നൽകിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക