സര്‍ക്കാര്‍ ശബരിമല വിഷയത്തില്‍ ഭക്തര്‍ക്കൊപ്പമാണോ എന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നവോത്ഥാനത്തിന്റെ പേരില്‍ നടത്തിയ ക്രൂരതയ്ക്ക് മാപ്പ് പറയണമെന്നും വിധി വന്നശേഷം സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിട്ട് എന്താണ് കാര്യമെന്നും ചെന്നിത്തല പറഞ്ഞു.
അധികാരത്തിലെത്തിയാല്‍ നടപ്പാക്കുന്ന ശബരിമല നിയമത്തിന്റെ കരട് യുഡിഎഫ് പുറത്തുവിട്ടു
സര്‍ക്കാര്‍ ഭക്തര്‍ക്കൊപ്പമാണോ എന്ന് വ്യക്തമാക്കണമെന്നും നവോത്ഥാനത്തിന്റെ പേര് പറഞ്ഞ് അയ്യപ്പഭക്തന്മാരോട് കാണിച്ച ക്രൂരതയ്ക്ക് മാപ്പ് പറയാന്‍ മുഖ്യമന്ത്രി തയാറാകുമോ എന്നും ഇടത് മുന്നണി നല്കിയ സത്യവാങ്മൂലത്തില്‍ ഉറച്ചുനില്‍ക്കുകയാണോ എന്നും അദ്ദേഹം ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക