25 -ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള കോവിഡ് ആന്റിജന്‍ ടെസ്റ്റ് നാളെ മുതൽ ആരംഭിക്കും. തിരുവനന്തപുരം ജില്ലയിലുള്ളവര്‍ക്ക് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പരിശോധന നടക്കും. മേളയുടെ മുഖ്യ വേദിയായ ടാഗോര്‍ തിയേറ്ററില്‍ ക്രമീകരിച്ചിട്ടുള്ള നാല് കൗണ്ടറുകളിലായി രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെയാണ് പരിശോധന നടക്കുക.
കർഷക പ്രക്ഷോഭം , പഞ്ചാബ് ബിജെപിയിൽ കൊഴിഞ്ഞുപോക്ക്
മറ്റ് ജില്ലകളില്‍ നിന്ന് തിരുവനന്തപുരത്തെ മേളയിലേയ്ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് ചൊവ്വ, ബുധൻ ദിവസങ്ങളിൽ പരിശോധന നടത്തും. ഡെലിഗേറ്റുകള്‍, ഒഫിഷ്യലുകള്‍, വോളന്റിയര്‍മാര്‍, ചലച്ചിത്ര പ്രവര്‍ത്തകര്‍, ഡ്യൂട്ടി സ്റ്റാഫ് തുടങ്ങിയവര്‍ക്കാണ് ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ ചലച്ചിത്ര അക്കാദമി കോവിഡ് ടെസ്റ്റിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ വിപുലമായ ആഘോഷങ്ങൾ ചുരുക്കി നാല് സ്ഥലങ്ങളിലായാണ് മേള നടത്തുക. ഇക്കുറി 8000 പാസുകളാവും വിതരണം ചെയ്യുക.
ഫാം മേഖലയിൽ പത്ത് വർഷം പൂർത്തീകരിച്ച തൊഴിലാളികളെ സ്ഥിരപ്പെടുത്തുമെന്ന് മന്ത്രി വി.എസ്. സുനിൽ കുമാർ
പ്രതികരിക്കാൻ ഇവിടെ എഴുതുക