ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമല ഇടിഞ്ഞു. തോപവന്‍ മേഖലയിലെ മഞ്ഞുമലയാണ് ഇടിഞ്ഞത്. ഗംഗയുടെ തീരങ്ങളിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. ഗംഗയുടെ തീരത്തുള്ള പ്രമുഖ തീര്‍ഥാടന കേന്ദ്രങ്ങളായ ഋഷികേശും ഹരിദ്വാറും അതീവ ജാഗ്രതയിലാണ്. ദേശീയ ദുരന്തനിവാരണ സേന സ്ഥലത്തെത്തിയിട്ടുണ്ട്.
മഞ്ഞമല ഇടിഞ്ഞുവീണതിനെ തുടര്‍ന്ന് ഋഷിഗംഗ വൈദ്യുതോല്‍പ്പാദന പദ്ധതിക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അതിനാല്‍ ഗംഗയുടെ പോഷകനദിയായ അളകനന്ദ നദിയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശിച്ചു. അളകനന്ദ നദിയുടെ തീരത്തുള്ളവരോട് സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറാന്‍ ചമോലി പൊലീസ് നിര്‍ദേശിച്ചു.
മഞ്ഞുമല ഇടിഞ്ഞുവീണതിനെ തുടര്‍ന്ന് ദൗലിഗംഗയിലെ ജലനിരപ്പും ഉയര്‍ന്നിട്ടുണ്ട്. അതിനാല്‍ ദൗലിഗംഗയുടെ തീരത്തുള്ളവരോട് സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.