സമ്പൂർണ നക്ഷത്രഫലം ഫെബ്രുവരി 07 – 13
മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽ ഭാഗവും):
മകരമാസം കഴിഞ്ഞ് കുംഭമാസം പിറക്കുന്ന ഈയാഴ്ച മേടക്കൂറുകാർക്ക് ഗുണദോഷമിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക. ആഴ്ചയുടെ ആദ്യപകുതിയിൽ ശരീരസുഖം കുറയും. ആഴ്ചയുടെ പകുതി കഴിയുന്നതോടെ കാര്യങ്ങൾ അനുകൂലമാകും. ആരോഗ്യം നിലനിർത്താൻ കഴിയും. മനസ്സിന്റെ സ്വസ്ഥത വീണ്ടെടുക്കാൻ കഴിയും. ജോലിയിൽ ചെറിയ തോതിൽ പുരോഗതി കണ്ടുതുടങ്ങും. തടസ്സങ്ങളെയെല്ലാം വിജയകരമായി മറികടക്കാൻ കഴിയും. ചൊവ്വാഴ്ച രാത്രി എട്ടു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, അംഗീകാരം, ബന്ധുസമാഗമം, ആരോഗ്യം, സാധനലാഭം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. തൊഴിലന്വേഷണങ്ങൾ ഫലവത്താവാം. യാത്രകൾ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. ചെറിയ തോതിൽ മെല്ലെപ്പോക്ക് അനുഭവപ്പെട്ടേക്കും. എങ്കിലും വലിയ പ്രതിസന്ധികളൊന്നും ഉണ്ടാകില്ല. മനസ്സിന്റെ സ്വസ്ഥത നിലനിർത്താൻ കഴിയും. പങ്കാളിയുമായുള്ള പിണക്കങ്ങളും അഭിപ്രായ വ്യത്യാസങ്ങളും തീർക്കാൻ കഴിയും.
ഇടവക്കൂറ് (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും):
ഈയാഴ്ച ഇടവക്കൂറുകാർക്ക് തികച്ചും അനുകൂലമായ ഫലങ്ങളാണ് അനുഭവപ്പെടുക. ആരോഗ്യം നിലനിർത്താൻ സാധിക്കും. വരുമാനത്തിൽ നേരിയ വർധന അനുഭവപ്പെടും. ദൈവാനുഗ്രഹമുള്ളതിനാൽ പ്രതിസന്ധികളിലൊന്നും പെടില്ല. ഇടപെടുന്ന കാര്യങ്ങളിൽ വിജയം സ്വന്തമാക്കാൻ കഴിയും. കുടുംബത്തിൽ സ്വസ്ഥത നിലനിർത്താൻ സാധിക്കും. ശരീരസുഖക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, ധനതടസ്സം ഇവ കാണുന്നു. വെള്ളിയാഴ്ച മുതൽ അനുകൂലം. കാര്യവിജയം, ധനയോഗം, അംഗീകാരം ഇവ കാണുന്നു. തൊഴിലന്വേഷണങ്ങൾ ഫലവത്താവാം. യാത്രകൾ വിജയിക്കാം. പങ്കാളിക്കു നിസ്സാര കാര്യത്തെച്ചൊല്ലി തോന്നിയിരുന്ന സംശയവും തെറ്റിദ്ധാരണയുമൊക്കെ മാറും.
മിഥുനക്കൂറ് (മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):
ഈയാഴ്ച മിഥുനക്കൂറുകാർക്ക് കാര്യവിജയം, അംഗീകാരം, മത്സരവിജയം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. തൊഴിലന്വേഷണങ്ങൾ ഫലവത്താവാം. ചൊവ്വാഴ്ച രാത്രി എട്ടു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം, മനഃപ്രയാസം, സ്വസ്ഥതക്കുറവ്, അപകടഭീതി ഇവ കാണുന്നു. വെള്ളിയാഴ്ച മുതൽ ഗുണദോഷസമ്മിശ്രം. കാര്യങ്ങൾ ഭാഗികമായി ശരിയാവാം. ശരീരസുഖക്കുറവ്, ഉദരവൈഷമ്യം, യാത്രാതടസ്സം ഇവ കാണുന്നു. ജോലികാര്യങ്ങളിലും കുടുംബകാര്യങ്ങളിലും കൂടുതൽ ശ്രദ്ധ വേണം. ഏറ്റെടുത്ത കാര്യങ്ങൾ വിജയകരമായി ചെയ്തുതീർക്കാൻ കൂടുതൽ അധ്വാനിക്കേണ്ടിവരും. തടസ്സങ്ങൾ നീങ്ങും. ആരോഗ്യം മെച്ചപ്പെടും. വ്യാഴാഴ്ചയ്ക്കു ശേഷം കൂടുതൽ അനുകൂലഫലങ്ങൾ പ്രതീക്ഷിക്കാം. ദൈവാനുഗ്രഹത്തിനായി പ്രാർഥനകൾ വേണം. വിചാരിച്ച കാര്യങ്ങൾ തടസ്സങ്ങളൊന്നും ഇല്ലാതെ നടത്തിയെടുക്കാൻ സാധിക്കും. മനസ്സിന്റെ സ്വസ്ഥത നിലനിർത്താനും കഴിയും. പ്രണയപങ്കാളിയിൽ നിന്നു കൂടുതൽ സ്നേഹവും സഹകരണവും ഉണ്ടാകും. പുതിയ സുഹൃത്തുക്കളെ ലഭിക്കും.
.
കർക്കടകക്കൂറ് (പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയവും ആയില്യവും):
ഈയാഴ്ച കർക്കടകക്കൂറുകാർക്ക് പൊതുവേ ഗുണഫലങ്ങളായിരിക്കും അനുഭവപ്പെടുക. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, യാത്രാതടസ്സം ഇവ കാണുന്നു. ഞായറാഴ്ച് പകൽ മൂന്നു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, സുഹൃദ്സമാഗമം, മത്സരവിജയം, ശത്രുക്ഷയം, ആരോഗ്യം ഇവ കാണുന്നു. ചർച്ചകൾ ഫലവത്താവാം. വെള്ളിയാഴ്ച മുതൽ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, അപകടഭീതി ഇവ കാണുന്നു. കാര്യങ്ങൾക്കെല്ലാം ചെറിയ തോതിൽ തടസ്സങ്ങൾ അനുഭവപ്പെടുന്നതായി തോന്നും. എങ്കിലും തുടർന്നുള്ള ദിവസങ്ങളിൽ ശരീരത്തിന്റെ ആരോഗ്യം വീണ്ടെടുക്കാൻ കഴിയും. കുടുംബത്തിൽ സ്വസ്ഥത നിലനിർത്താൻ കഴിയും. പുതിയ സൗഹൃദബന്ധങ്ങൾ ആരംഭിക്കാൻ കഴിയും. എങ്കിലും തെറ്റിദ്ധാരണകൾ ഉണ്ടാകാതിരിക്കാൻ പ്രത്യേക കരുതൽ വേണം. ദൈവാനുഗ്രഹത്തിനായി പ്രാർഥനകൾ വേണം. അതിലൂടെ മനസ്സിനു സ്വസ്ഥത അനുഭവപ്പെടും
ചിങ്ങക്കൂറ് (മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും):
ചിങ്ങക്കൂറുകാർക്ക് ഈയാഴ്ച പൊതുവേ ഗുണദോഷമിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, യാത്രാതടസ്സം ഇവ കാണുന്നു. ചൊവ്വാഴ്ച രാത്രി എട്ടു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, അംഗീകാരം, സുഹൃദ്സമാഗമം ഇവ കാണുന്നു. യാത്രകൾ ഫലവത്താവാം. ചർച്ചകൾ വിജയിക്കാം. വലിയ പ്രതിസന്ധികളിലൊന്നും പെടില്ല. കാര്യങ്ങൾ നല്ല നിലയിൽ മുന്നോട്ടു കൊണ്ടുപോകാൻ കഴിയും. കുടുംബത്തിൽ സ്വസ്ഥത നിലനിൽക്കും. ജോലിരംഗത്തും കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും. ഞായർ, തിങ്കൾ ദിവസങ്ങളിൽ മനസ്സിനു സ്വസ്ഥത കുറയും. പങ്കാളിയിൽ നിന്നു കൂടുതൽ സ്നേഹവും സഹകരണവും ഉണ്ടാകും. ശത്രുക്കൾ കുറെശെയായി അനുകൂലമായിത്തുടങ്ങും. പക്ഷേ കൂടുതൽ ജാഗ്രത വേണം. പ്രണയകാര്യങ്ങളിൽ വലിയ പ്രതിസന്ധിക്കൊന്നും സാധ്യതയില്ല. വീട്ടുകാരിൽ നിന്നുള്ള എതിർപ്പു കുറയും.
കന്നിക്കൂറ് (ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്തിര ആദ്യത്തെ പകുതിയും):
ഈയാഴ്ച കന്നിക്കൂറുകാർക്ക് പൊതുവേ നല്ല ഫലങ്ങളാണ് അനുഭവപ്പെടുക. ചില ദിവസങ്ങളിൽ ശരീരസുഖം കുറയും. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, അലച്ചിൽ, യാത്രാതടസ്സം, ചെലവ്, ശരീരസുഖക്കുറവ് ഇവ കാണുന്നു. വെള്ളിയാഴ്ച മുതൽ അനുകൂലം. കാര്യവിജയം, മത്സരവിജയം, ആരോഗ്യം ഇവ കാണുന്നു. തൊഴിലന്വേഷണങ്ങൾ ഫലവത്താവാം. തടസ്സങ്ങൾ മാറിക്കിട്ടാം. യാത്രകൾ വിജയിക്കാം. കടബാധ്യതകളിൽ കുറെയൊക്കെ തീർക്കാൻ സാധിക്കും. പുതിയ വരുമാനസാധ്യതകൾ കണ്ടെത്തും. ജോലിരംഗത്തു പുരോഗതി കാണപ്പെടും. ദൈവാനുഗ്രഹമുള്ളതിനാൽ കാര്യങ്ങൾ വിചാരിച്ചതുപോലെ നടക്കും. സൗഹൃദബന്ധങ്ങളിലെ പ്രതിസന്ധികളെ വിജയകരമായി മറികടക്കാൻ കഴിയും. മനസ്സിന്റെ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ കഴിയും. സുഹൃത്തുക്കളിൽ നിന്നു സഹായം ലഭിക്കും.
തുലാക്കൂറ് (ചിത്തിര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):
ഈയാഴ്ച തുലാക്കൂറുകാർക്ക് കാര്യങ്ങൾ പൊതുവേ ഗുണദോഷമിശ്രമായിരിക്കും. ഞായറാഴ്ച പകൽ രണ്ടു മണി വരെ പ്രതികൂലം. കാര്യപരാജയം, അഭിമാനക്ഷതം, നഷ്ടം ഇവ കാണുന്നു. ഞായറാഴ്ച പകൽ രണ്ടു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, അംഗീകാരം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. ചൊവ്വാഴ്ച രാത്രി എട്ടു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, ഉദരവൈഷമ്യം ഇവ കാണുന്നു. ജോലികാര്യങ്ങളിൽ ചെറിയ തോതിൽ തടസ്സങ്ങൾ അനുഭവപ്പെടും. എങ്കിലും തടസ്സങ്ങളെയെല്ലാം വിജയകരമായി മറികടക്കാൻ കഴിയും. മനസ്സിന്റെ സ്വസ്ഥത നിലനിർത്താൻ കഴിയും. ചില ദിവസങ്ങളിൽ പ്രതീക്ഷിക്കാത്ത തടസ്സങ്ങൾ അനുഭവപ്പെടുന്നതായി തോന്നും. പ്രണയബന്ധത്തിൽ പ്രതിസന്ധികൾക്കൊന്നും സാധ്യതയില്ല. സുഹൃത്തുക്കളിൽ നിന്നു സഹായം ലഭിക്കും. മനസ്സിന്റെ സ്വസ്ഥത നിലനിർത്താൻ കഴിയും.
വൃശ്ചികക്കൂറ് (വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും):
ഈയാഴ്ച വൃശ്ചികക്കൂറുകാർക്ക് പൊതുവേ നല്ല അനുഭവങ്ങളാണു പ്രതീക്ഷിക്കാവുന്നത്. ജോലിരംഗത്ത് സ്വസ്ഥത ഉണ്ടാകും. ഞായറാഴ്ച മനസ്സിനു സ്വസ്ഥത കുറയുന്നതായി തോന്നും. എന്നാൽ, തിങ്കളാഴ്ച മുതൽ തികച്ചും നല്ല ഫലങ്ങൾ അനുഭവപ്പെടും. ചൊവ്വാഴ്ച രാത്രി എട്ടു മണി വരെ പ്രതികൂലം. കാര്യപരാജയം, അഭിമാനക്ഷതം, മനഃപ്രയാസം, കലഹം, ശത്രുശല്യം ഇവ കാണുന്നു. ചൊവ്വാഴ്ച രാത്രി എട്ടു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, അംഗീകാരം, സ്ഥാനലാഭം ഇവ കാണുന്നു. യാത്രകൾ ഫലവത്താവാം. ആഗ്രഹങ്ങൾ നടക്കാം.വരുമാനവർധനയ്ക്കുള്ള പുതിയ വഴികൾ കണ്ടെത്താൻ സാധിക്കും. പുതിയ സ്ഥാനലബ്ധിക്കും സാധ്യത. അൽപം മനസ്സു വച്ചാൽ വിചാരിച്ച കാര്യങ്ങൾ നടക്കും. പങ്കാളിയുടെ സംശയങ്ങളും തെറ്റിദ്ധാരണയുമെല്ലാം മാറിക്കിട്ടും. പ്രതിസന്ധികളെയെല്ലാം മറികടക്കാൻ കഴിയും. കാര്യങ്ങൾ വിചാരിച്ചതു പോലെയാക്കിയെടുക്കാം. അസൂയക്കാരുടെ പ്രവർത്തനങ്ങൾ ഏശില്ല.
ധനുക്കൂറ് (മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും):
ഈയാഴ്ച ധനുക്കൂറുകാർക്ക് പൊതുവേ അനുകൂലമായ ഫലങ്ങളാണു പ്രതീക്ഷിക്കാവുന്നത്. കൂടുതൽ യാത്ര വേണ്ടിവരും. ചെലവു കൂടും. ശരീരസുഖം കുറയും. എങ്കിലും ജോലിരംഗത്തു കൂടുതൽ അംഗീകാരം നേടിയെടുക്കാൻ കഴിയും. കുടുംബത്തിൽ സ്വസ്ഥത നിലനിർത്താൻ കഴിയും. ഞായർ, തിങ്കൾ ദിവസങ്ങളിൽ മനസ്സിനു സ്വസ്ഥത കുറയും. കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, ആരോഗ്യം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. യാത്രകൾ ഫലവത്താവാം. പങ്കാളിയിൽ നിന്നു നല്ല അനുഭവങ്ങൾ നിലനിർത്താൻ കഴിയും. പ്രതിസന്ധികളെ മറികടക്കാൻ കഴിയും. വിചാരിക്കുന്ന കാര്യങ്ങൾ നടത്തിയെടുക്കാൻ കഴിയും. മനസ്സിന്റെ സ്വസ്ഥത നിലനിർത്താനും സാധിക്കും. പുതിയ സൗഹൃദബന്ധങ്ങൾ ആരംഭിക്കാൻ കഴിയും.
മകരക്കൂറ് (ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും):
മകരമാസം അവസാനിക്കുന്ന ഈയാഴ്ച മകരക്കൂറുകാർക്ക് പൊതുവേ ഗുണദോഷമിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക. ബുധൻ, വ്യാഴം ദിവസങ്ങളിൽ ശരീരസുഖം കുറയും. ചെലവു കൂടും. തുടർന്നുള്ള ദിവസങ്ങളിൽ ആരോഗ്യം കുറെയൊക്കെ മെച്ചപ്പെടും. കാര്യങ്ങൾ വലിയ ബുദ്ധിമുട്ടില്ലാതെ നടക്കും. ആത്മാർഥമായ പ്രവർത്തനങ്ങളിലൂടെ ഉയർന്ന സ്ഥാനലബ്ധിയുണ്ടാകും. വരുമാനത്തിൽ ചെറിയ തോതിൽ വർധനയുണ്ടാകും. ചില ദിവസങ്ങളിൽ ദൈവാനുഗ്രഹം വേണ്ടത്ര അനുഭവപ്പെടുന്നില്ലെന്നു തോന്നും. എങ്കിലും തടസ്സങ്ങളെയെല്ലാം മറികടക്കാൻ കഴിയും. കാര്യങ്ങൾ വിചാരിച്ചതു പോലെ നടക്കും. പ്രണയപങ്കാളിയിൽ നിന്നു മനസ്സിനു സന്തോഷം പകരുന്ന അനുവങ്ങൾ ഉണ്ടാകും. പുതിയ സുഹൃത്തുക്കളെ ലഭിക്കും.
കുംഭക്കൂറ് (അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും):
കുംഭമാസം ആരംഭിക്കുന്ന ഈയാഴ്ച കുംഭക്കൂറുകാർക്ക് ജോലികാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. ആഴ്ചയുടെ ആദ്യപകുതിയിൽ ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെടും. പകുതിക്കു ശേഷം പ്രശ്നങ്ങളിൽ നിന്നു കുറെയൊക്കെ മോചനം ലഭിക്കും. ജോലിയിൽ ഉയർന്ന സ്ഥാനം ലഭിക്കാൻ ഇടയുണ്ട്. വെള്ളി, ശനി ദിവസങ്ങളിൽ വിചാരിച്ച കാര്യങ്ങൾ നേടിയെടുക്കുന്നതിൽ കൂടുതൽ കാലതാമസം അനുഭവപ്പെടും. ശരീരസുഖം കുറയുമെങ്കിലും വലിയ പ്രതിസന്ധിയിലൊന്നും പെടില്ല. കാര്യവിജയം, ധനയോഗം, ബന്ധുസമാഗമം ഇവ കാണുന്നു. തൊഴിലന്വേഷണങ്ങൾ ഫലവത്താവാം. യാത്രകൾ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. ചൊവ്വാഴ്ച രാത്രി എട്ടുമണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, അലച്ചിൽ, ധനതടസ്സം, ചെലവ്, ശരീരസുഖക്കുറവ്, യാത്രാവൈഷമ്യം ഇവ കാണുന്നു. പങ്കാളിയിൽ നിന്നു സ്നേഹവും സഹകരണവും ലഭിക്കും. നല്ല വാക്കുകൾ കൊണ്ട്പങ്കാളിയുടെ മനസ്സു കീഴടക്കാൻ കഴിയും. വിചാരിച്ച കാര്യങ്ങളെല്ലാം നടത്തിയെടുക്കാൻ സാധിക്കും.
മീനക്കൂറ് (പൂരുരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്തൃട്ടാതിയും രേവതിയും):
ഈയാഴ്ച മീനക്കൂറുകാർക്ക് പൊതുവേ അനുകൂലമായ ഫലങ്ങൾ ആണ് അനുഭവപ്പെടുക. വിചാരിച്ച കാര്യങ്ങൾ നേടിയെടുക്കാൻ കഴിയും. രോഗാരിഷ്ടങ്ങളിൽ നിന്നു മോചനം ലഭിക്കും. ദൈവാനുഗ്രഹമുള്ളതിനാൽ പ്രതിസന്ധികളെ മറികടക്കാൻ കഴിയും. ജോലിരംഗത്തു കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കിയെടുക്കാൻ കഴിയും.ആഗ്രഹങ്ങൾ നടക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. തൊഴിലന്വേഷണങ്ങൾ ഫലവത്താവാം. വെള്ളിയാഴ്ച മുതൽ പ്രതികൂലം. കാര്യതടസ്സം, അലച്ചിൽ, ചെലവ്, ശരീരസുഖക്കുറവ് ഇവ കാണുന്നു. വലിയ പ്രതിസന്ധികളില്ലാതെ കടന്നുപോകും. പുതിയ സുഹൃദ്ബന്ധം ആരംഭിക്കാൻ സാധിക്കും. ദൈവാനുഗ്രഹത്തിനായി പ്രാർഥനകൾ വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക