അസ്കര്‍ അമീര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഈയല്’. വൈറ്റ്ഹൗസ് മോഷന്‍ പിക്ച്ചേഴ്സിന്റെ ബാനറില്‍ അഡ്വക്കേറ്റ് സുധീര്‍ ബാബു നിര്‍മ്മിക്കുന്ന ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണനും അജ്മൽ അമീറും പ്രധാന കഥാപാത്രങ്ങളാകുന്നു. സിനിമയുടെ ടൈറ്റിൽ പോസ്റ്റർ മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു. മെറിന് ഫിലിപ്പ്, പാര്‍വ്വതി നമ്പ്യാര്‍, പുതുമുഖം മാളവിക എന്നിവരാണ് നായികമാർ.
രാജ്യാന്തര ചലച്ചിത്രമേളയിൽ ചുരുളിയും ഹാസ്യവും; മാറ്റുരയ്ക്കാൻ 14 ചിത്രങ്ങൾ
നന്ദു, ഇര്‍ഷാദ്, നന്ദന് ഉണ്ണി, അനീഷ് ഗോപാല്‍, സ്മിത എന്നിവരും പ്രധാന വേഷങ്ങളിൽ ചിത്രത്തിലെത്തുന്നു. ബിപിൻ ബാലകൃഷ്ണനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. വിഷ്ണു ഉണ്ണികൃഷ്ണന്റേതായി നിരവധി ചിത്രങ്ങളാണ് അണിയറയിൽ പുരോഗമിയ്ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക