തിരുവനന്തപുരം: പിബി നൂഹ് ഐഎഎസിന് കൊവിഡ് സ്ഥിരീകരിച്ചു. രോഗ ലക്ഷണങ്ങളോടെ അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തിരുവനന്തപുരം: പിബി നൂഹ് ഐഎഎസിന് കൊവിഡ് സ്ഥിരീകരിച്ചു. രോഗ ലക്ഷണങ്ങളോടെ അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പിബി നൂഹ് ഐഎഎസ് തന്നെയാണ് കൊവിഡ് ബാധിച്ച കാര്യം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്. അദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ടെസ്റ്റിന് വിധേയരാകണമെന്നും, ജാഗ്രത പാലിക്കണമെന്നും കുറിപ്പില്‍ പറയുന്നു.
പത്തനംതിട്ട ജില്ലാ കളക്ടറായിരുന്ന പിബി നൂഹിന് കഴിഞ്ഞ ദിവസമാണ് അഡീഷണല്‍ ചീഫ് ഇലക്ടറല്‍ ഓഫിസറായി നിയമനം ലഭിക്കുന്നത്. പത്തനംതിട്ടയോട് വികാരഭരിതമായിട്ടാണ് പിബി നൂഹ് വിടപറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക