4 ജിബി റാമും 64 ജിബി ഇന്റെർണൽ സ്റ്റോറേജുമായെത്തിയ ഒപ്പോ A15s-ന് ഇന്റെർണൽ സ്റ്റോറേജ് കുറഞ്ഞു പോയെന്ന പരാതിയെ തുടർന്ന് പുതിയ പതിപ്പ് പുറത്തിറക്കി ഓപ്പോ. 4 ജിബി റാമും 128 ജിബി ഇന്റെർണൽ സ്റ്റോറേജുമായാണ് പുതിയ പതിപ്പെത്തുന്നത്. ഡൈനാമിക് ബ്ലാക്ക്, ഫാൻസി വൈറ്റ്, റെയിൻബോ സിൽവർ എന്നിങ്ങനെ 3 നിറങ്ങളിൽ പ്പോ A15s-ന്റെ 64 ജിബി പതിപ്പ് ലഭിച്ചിരുന്നു എങ്കിൽ ഡൈനാമിക് ബ്ലാക്ക്, ഫാൻസി വൈറ്റ് നിറങ്ങളിൽ മാത്രമേ 128 ജിബി പതിപ്പ് ലഭിക്കുന്നുള്ളൂ.
നാഷണന്‍ ട്രസ്റ്റ് ഓണ്‍ലൈന്‍ ഹിയറിംഗ്: രക്ഷാകര്‍തൃ സര്‍ട്ടിഫിക്കറ്റ് നല്കി
4 ജിബി റാമുമായി ബന്ധിപ്പിച്ച ഒക്ടാകോർ മീഡിയടെക് ഹീലിയോ P 35 പ്രോസസറാണ് സ്മാർട്ട്ഫോണിന്റെ കരുത്തെന്ന് തന്നെ പറയാം. 13 മെഗാപിക്സൽ പ്രധാന ക്യാമറ, 2 മെഗാപിക്സൽ മാക്രോ ക്യാമറ, 2 മെഗാപിക്സൽ ഡെപ്ത് സെൻസിംഗ് ക്യാമറ എന്നിവ അടങ്ങുന്ന ട്രിപ്പിൾ ക്യാമറയാണ് ഒപ്പോ A15s-ന്. നിരവധി കസ്റ്റമൈസേഷനുകൾ ഉറപ്പുനൽകുന്ന കളർ ഒഎസ് 7.2 സ്കിൻ ഉപയോഗിച്ച് ആൻഡ്രോയിഡ് 10ൽ ആണ് സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 11,490 രൂപയായിരുന്നു മുമ്പത്തെ പതിപ്പിന്റെ വിലയെങ്കിൽ 12,490 രൂപയാണ് പുത്തൻ പതിപ്പിന്റെ വില.
‘ഫിറ്റനസ് ഐക്കൺ, രാജ്ഞി’; വർക്ക്ഔട്ട് ചിത്രം പങ്കുവച്ച് തമന്ന
പ്രതികരിക്കാൻ ഇവിടെ എഴുതുക