ഒന്‍പത് മാസം നീണ്ടു നിന്ന പോരാട്ടത്തിനൊടുവില്‍ കോവിഡ് രോഗത്തെ തോല്‍പ്പിച്ചിരിക്കുകയാണ് നാലു വയസ്സുകാരി. ആശുപത്രി വിട്ടു പോകുന്ന കുട്ടിക്ക് അവിടുത്തെ സ്റ്റാഫ് ഒരുക്കിയ വൈകാരികമായ യാത്രയയപ്പിന്റെ വീഡിയോ ഏറ്റു പിടിച്ചിരിക്കുകയാണ് ഇന്റര്‍നെറ്റ് ലോകം.
ന്യു മെക്സിക്കോ ഹെല്‍ത്ത് സയ൯സസ് ഹോസ്പിറ്റല്‍ പങ്കുവെച്ചിരിക്കുന്ന കേവലം 24 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു കഴിഞ്ഞു. കോവിഡ്-19 രോഗം ഭേദമായ ശേഷം സ്റ്റെല്ല മാര്‍ട്ടി൯ എന്ന കുട്ടി ഹോസ്പിറ്റല്‍ വിടുന്ന ദൃശ്യമാണിത്. ജനുവരി 27നാണ് ഈ വീഡിയോയും വാര്‍ത്തയും പോസ്റ്റ് ചെയ്തത്. –
“കോവിഡ്-19 മായി ദീര്‍ഘമായ അങ്കത്തിന് ശേഷം നാല് വയസ്സുകാരിയായ സ്റ്റെല്ല മാര്‍ട്ടി൯ യുഎ൯എം ഹോസ്പിറ്റല്‍ വിടുന്നു. കഴിഞ്ഞ ഏപ്രിലാണ് സ്റ്റെല്ല ആശുപത്രിയില്‍ വന്നത്. അവള് അഞ്ചു മാസം കുട്ടികള്‍ക്കുള്ള ഐസിയുവിലും ഒക്ടോബര്‍ മുതല്‍ സിടിഎച്ച് അക്യൂട്ട് സെര്വീസിലുമാണ് ചെലവഴിച്ചത്,” വീഡിയോയ്ക്കൊപ്പം ആശുപത്രി അധികൃതര്‍ കുറിച്ചു.
ഹോസ്പിറ്റലിലെ ഹാളില്‍ ഒരു ആശുപത്രി ജീവനക്കാരന്റെ അകമ്ബടിയോടെ സ്റ്റെല്ല വരുന്ന ദൃശ്യങ്ങളാണ് ക്ലിപ്പില്‍ കാണിക്കുന്നത്. ഇരു വശത്തുമായി നഴ്സുമാര്‍ കൈയടിക്കുന്നതും കാണാം. മാസ്കും, ജാക്കറ്റും ധരിച്ച സ്റ്റെല്ലയുടെ മുഖത്തെ സന്തോഷവും വീഡിയോയില്‍ പ്രകടമാണ്. സ്റ്റെല്ലയെ പരിചയിച്ച ആശുപതി ജീവനക്കാരെ പ്രശംശിച്ച അധികൃതര്‍ അവര്‍ക്ക് പ്രത്യേകം നന്ദിയും അറിയിച്ചു.
After a severe bout with COVID-19, 4-year-old Stella Martin is leaving UNM Hospital. ❤️
Stella came into the hospital in April after contracting COVID-19. She spent over 5 months in the Pediatric ICU and arrived in the CTH Acute Service in October. pic.twitter.com/8yfIUHonsl
— UNM Health Sciences (@UNMHSC) January 27, 2021
പ്രതികരിക്കാൻ ഇവിടെ എഴുതുക