ഡല്‍ഹി: ഇന്ത്യന്‍ നിയമങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കണമെന്ന് ട്വിറ്ററിന് മന്ത്രി രവിശങ്കര്‍ പ്രസാദിന്റെ മുന്നറിയിപ്പ്. യുഎസിലെ ക്യാപ്റ്റല്‍ അക്രമത്തില്‍ കര്‍ശന നടപടിയെടുത്ത ട്വിറ്റര്‍ ചെങ്കോട്ടയിലെ അക്രമത്തില്‍ സമീപനമായ നിലപാട് സ്വീകരിക്കാന്‍ തയ്യാറായില്ല. ഇരട്ടത്താപ്പ് അംഗീകരിക്കില്ല.
അഭിപ്രായ സ്വാതന്ത്ര്യം പരമമല്ലെന്നും രവിശങ്കര്‍ പ്രസാദി രാജ്യസഭയില്‍ പറഞ്ഞു. ഖാലിസ്ഥാന്‍ വാദത്തെ പിന്തുണയ്ക്കുന്നതും പാക്കിസ്ഥാന്റെ പ്രേരണയില്‍ പ്രവര്‍ത്തിക്കുന്നതുമായ 1178 അക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ട്വിറ്ററിനോട് നിര്‍ദേശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക