സിദ്ധിഖിന്റെ സംവിധാനത്തിൽ 1996-ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് മമ്മൂട്ടി ചിത്രമാണ് ‘ഹിറ്റ്ലര്‍’. മമ്മൂട്ടി പ്രതിഫലം പോലും വാങ്ങാതെ ചെയ്ത ‘ഹിറ്റ്ലര്‍’ എന്ന സിനിമ ഇന്നത്തെ കാലഘട്ടത്തില്‍ ഇനി അവതരിപ്പിക്കാന്‍ കഴിയില്ലെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് സംവിധായകൻ.
ഇക്കാരണത്താൽ ‘ഹിറ്റ്ലര്‍’ എന്ന സിനിമയ്ക്ക് ഇനി ഒരു രണ്ടാം ഭാഗം ഉണ്ടാകാന്‍ സാദ്ധ്യതയില്ലെന്നും വനിത മാഗസിനിലെ ‘ഓര്‍മ്മയുണ്ട് ഈ മുഖം’ എന്ന പ്രത്യേക പംക്തിയിൽ സിദ്ധിഖ് പറഞ്ഞു .
“ ഇപ്പോഴും മലയാളികളുടെ മനസ്സില്‍ ‘ഹിറ്റ്ലര്‍’ എന്ന കഥാപാത്രമുണ്ട്. രണ്ടാം ഭാഗത്തെ കുറിച്ച് ഈ അടുത്തകാലത്തും ഞാന്‍ ചിന്തിച്ചു. പക്ഷേ ഇപ്പോഴത്തെ ജനറേഷന്റെ ആളല്ല മാധവന് കുട്ടി.
അയാളുടെ ജീവിതം അവര്‍ക്ക് മനസ്സിലാകണമെന്നില്ല. അതിനാല്‍ എത്രത്തോളം അതിനൊരു വിജയ സാദ്ധ്യതയുണ്ടെന്ന സംശയമുണ്ട്. തത്കാലം വേണ്ട എന്ന തീരുമാനത്തിലാണ്. ബാക്കിയൊക്കെ വരുന്നത് പോലെ”.അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക